ലാലേട്ടന്റെ ആറാട്ട് ഒരു മസാല പടമായിരിക്കും, എന്നാൽ ഇതിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടാകില്ല: രചയിതാവ് ഉദയകൃഷ്ണ

57

മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. മലയാള സിനിമയിൽ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ല. ഇന്ന് സിനിമ നമുക്ക് വിനോദം മാത്രമല്ല. സിനിമകളിലെ നിലപാടുകളും രാഷ്ട്രീയ ശരികളുമെല്ലാം വലിയരീതിയിൽ ചർച്ചയാവാറുണ്ട്.

വർഷങ്ങൾക്ക് മുൻപ് സൂപ്പർഹിറ്റായ സിനിമകൾ പോലും ഇത്തരം പരിശോധനകളും വിമർശനങ്ങളും നേരിടാറുണ്ട്.ജാതിപ്പേരും തൊഴിൽപ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങൾ ഇനി ആരും എഴുതില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.

Advertisements

ഉദയകൃഷ്ണയുടെ പുതിയ ചിത്രമായ മോഹൻലാൽ നായകനാകുന്ന ആറാട്ടിന്റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണയുടെ പ്രതികരണം. സിനിമയിലെ സ്ത്രീപക്ഷ ചർച്ചകളെ എങ്ങനെയാണ് കാണുന്നതെന്ന് ജോ ജോസഫ് പുന്നവേലിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉദയകൃഷ്ണ.

നീ വെറും പെണ്ണാണ് എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാൻ. എന്നാൽ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങൾ പഴയ സിനിമയിൽ കാണാം.

എന്നാൽ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ഉദയകൃഷ്ണ പറഞ്ഞു. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടു പോകാനൻ ആവില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേർത്തു.

പണ്ട് സ്ത്രീവിരുദ്ധ ഡയലോഗുകൾക്ക് തീയെറ്ററുകൾക്ക് വലിയ കയ്യടി ലഭിച്ചിരുന്നെന്നും എന്നാൽ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ട് അത്തരം ഡയലോഗുകളുടെ സാധ്യതയില്ലെന്നുമാണ് ഉദയകൃഷ്ണ പറയുന്നത്. ‘നീ വെറും പെണ്ണാണ് എന്ന ഡയലോഗിനു ജനം കൈയടിക്കുന്നതു കണ്ടയാളാണ് ഞാൻ. എന്നാൽ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു.

അതുപോലെ ജാതിപ്പേര് പറഞ്ഞും തൊഴിലിന്റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങൾ പഴയ സിനിമകളിൽ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്.

അത് മറന്നുകൊണ്ട് എഴുത്തുകാരന് മുന്നോട്ട് പോകാനാവില്ല’ ഉദയകൃഷ്ണ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ഒരു മസാല പടമായിരിക്കുമെന്നും എന്നാൽ ഇതിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു മാസ് മസാല പടം തന്നെയായിരിക്കും. മോഹൻലാൽ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാൽ അതിൽ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവർക്കും കുടുംബത്തോടെ വന്നു കാണാവുന്ന എൻറർടെയ്‌നർ എന്നു പറയാം.

സൂപ്പർഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാലും ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisement