ആ കാര്യം രഹസ്യമൊന്നുമല്ല, സ്വയം മാറണമെന്ന് തോന്നിയിരുന്നു: തുറന്നു പറഞ്ഞ് റിമി ടോമി

250

മീശ മാധവനിലെ ചിങ്ങമാസവും പാടി സിനിമാ പിന്നണി ഗാനരംഗത്തേക്കെത്തിയ റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഗായികയുമാണ്. വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടുകയായിരുന്നു റിമി ടോമി. ഗായികയായാണ് തുടക്കം കുറിച്ചതെങ്കിലും അഭിനേത്രിയായും താരത്തെ കണ്ടിരുന്നു.

ഇടക്കാലത്ത് അഭിനയത്തിൽ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും അത്ര സജീവമായിരുന്നില്ല റിമി. അവതാരകയായും വിധികർത്താവായും റിയാലിറ്റി ഷോകളിൽ സജീവമാണ് റിമി. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.

Advertisements

വ്യക്തി ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത് ഈ ചാനലിലൂടെയാണ്.
ലോക് ഡൗൺ സമയത്താണ് സ്വന്തമായി ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധികം വൈകാതെ അത് യാഥാർത്ഥ്യമാക്കുകയായിരുന്നു താരം.

പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേക്ക് എത്തിയിരുന്നു. മുക്തയ്ക്കൊപ്പം ചെയ്ത ഹോം ടൂറും പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു.

ഫിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വർക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. താൻ എങ്ങനെയാണ് മെലിഞ്ഞതെന്നും അതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു.

നാളുകൾക്ക് ശേഷം പൊതുപരിപാടിയിലേക്ക് എത്തിയപ്പോഴും റിമിയോട് അവതാരകനായ ജയകൃഷ്ണൻ ആദ്യം ചോദിച്ചത് മെലിഞ്ഞതിനെക്കുറിച്ചായിരുന്നു. കൗമുദി നൈറ്റിനിടയിലായിരുന്നു ആ ചോദ്യം. അതിന് മിറി നൽകിയ മറുപടി ഇങ്ങനെ:

തടി വെക്കാനെളുപ്പമാണ്, രണ്ടാഴ്ച കഷ്ടപ്പെട്ടാൽ മതി എന്നാൽ മെലിയുന്നത് അങ്ങനയെല്ല. അതിനാണ് കൂടുതൽ ബുദ്ധിമുട്ട്. വേണമെന്ന് വെച്ച് തന്നെയാണ് മെലിഞ്ഞത്. സ്വയം മാറണമെന്ന് തോന്നിയിരുന്നു. മെലിഞ്ഞത് എങ്ങനെയാണെന്നുള്ള കാര്യം രഹസ്യമൊന്നുമല്ല, എല്ലാത്തിനെക്കുറിച്ചും പറയാറുണ്ട്.

മെലിഞ്ഞുവെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഒരുപത്ത് പുഷപ്പ് കൂടുതൽ എടുക്കാൻ തോന്നുന്നുണ്ടെന്നും വേദിക്ക് പുറകിൽ പോയി വർക്കൗട്ട് ചെയ്യട്ടെയെന്നുമായിരുന്നു റിമിയുടെ മറുപടി.

Advertisement