കണ്ണൂരിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് വീട്ടമ്മ അപ്രത്യക്ഷയായി, പൊങ്ങിയത് അയൽവാസിയുടെ കിണറ്റിൽ, അന്തംവിട്ട് നാട്ടുകാർ, പ്രദേശത്തേക്ക് വൻ ജനപ്രവാഹം

112

കണ്ണൂർ: വസ്ത്രം അലക്കികൊണ്ടിരുന്ന വീട്ടമ്മ പെട്ടെന്ന് അപ്രത്യക്ഷയായി. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് വീട്ടമ്മ അയൽവാസിയുടെ കിണറ്റിൽ പൊങ്ങി. കണ്ണൂരിലാണ് ഈ അത്ഭുത സംഭവം ഉണ്ടായിരിക്കുന്നത്.
കണ്ണൂർ ഇരിക്കൂറിന് അടുത്ത് ആയിപ്പുഴയിൽ ആണ് വീടിന് പിൻഭാഗത്തായി നിന്ന് അലക്കി കൊണ്ടിരുന്ന വീട്ടമ്മ അപ്രത്യക്ഷമായത്.

വീട്ടമ്മ നിന്ന ഭാഗത്ത ഭൂമി താഴ്ന്ന് പോവുകയായിരുന്നു. പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടു കിണറ്റിലാണ് വീട്ടമ്മ പ്രത്യക്ഷപ്പെട്ടത്. 25 കോൽ ആഴമുള്ള കിണർ ആയിരുന്നെങ്കിലും വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisements

ആയിപ്പുഴ ഗവ. യുപി സ്‌കൂളിന് സമീപം താമസിക്കുന്ന കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തിൽ പെട്ടത്. 42 വയസായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. വീടിന്റെ അടുക്കളയുടെ സമീപത്ത് വെച്ച് ഉമൈബ വസ്ത്രങ്ങൾ അലക്കി കൊണ്ട് ഇരിക്കവെ പെട്ടെന്ന് കാലു തെറ്റി അടുത്ത ചെറിയ കുഴിയിൽ വീഴുകയും അപ്രത്യക്ഷമാവുകയും ആയിരുന്നു.

ഉടൻ തന്നെ വീടിന് പത്ത് മീറ്റർ അകലയെുള്ള അയൽവാസിയുടെ കിണറിനടിയിലേക്ക് എത്തുകയും ചെയ്തു. ഒരു വലിയ തുരങ്കത്തിലൂടെയാണ് ഉമൈബ കിണറിലേക്ക് എത്തിയത്. ഇരുമ്പ് ഗ്രിൽ കൊണ്ട് മൂടിയ നിലയിലായിരുന്നു കിണർ. കിണറിന്റെ ഉള്ളിൽ നിന്നും കരച്ചിൽ കേട്ട അയൽവാസിയായ സ്ത്രി ഓടി എത്തി നോക്കിയപ്പോൾ കാണുന്നത് ഉമൈബയെ ആയിരുന്നു.

തുടർന്ന് ആ സ്ത്രീ ശബ്ദമുണ്ടാക്കി മറ്റുള്ളവരെ വിളിച്ചു കൂട്ടി. നാട്ടുകാർ ചേർന്ന് മട്ടന്നൂർ പോലീസിനെയും അഗ്‌നിരക്ഷ സേനയെയും വിവരം അറിയിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് ഉമൈബയെ കിണറിന് പുറത്ത് എത്തിച്ചു.

ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമൈബ അലക്കി കൊണ്ടിരുന്ന ഭാഗത്ത വലയി കുഴി രൂപ പെട്ടിട്ടുണ്ട്. കുഴിയിൽ വീണതും ഭൂമിക്ക് അടിയിലെ തുരങ്കത്തിലൂടെ പത്ത് മീറ്റർ അകലെയുള്ള കിണറിലേക്ക് ഉമൈബ പതിക്കുകയായിരുന്നു. കാര്യമായ പരുക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. സംഭവ സ്ഥലം നിരീക്ഷണത്തിലാണ്.

ഉമൈബയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.

കുഴിയിൽ വീണ് ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ പത്ത് മീറ്റർ അകലെയുള്ള കിണറിലേക്ക് പതിച്ച സ്ത്രീക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നതും നാട്ടുകാരിൽ അത്ഭുതമുളവാക്കിയിരിക്കുകയാണ്. സംഭവമറിഞ്ഞ് പ്രദേശത്തേക്ക് ജനം ഒഴുകുകകയാണ്.

Advertisement