മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ചെയ്തിട്ടില്ല, ആരെയും ഹേർട്ട് ചെയ്തിട്ടില്ല, ഞാൻ അങ്ങനെയുളള ഒരു ആളല്ല: മനസ്സു തുറന്ന് മീരാ ജാസ്മിൻ

147

ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി മീരാ ജാസ്മിൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മീര ജാസ്മിൻ മാറി.

2001ൽ ആയിരുന്നു ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മീര അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്

Advertisements

അതേ സമയം തന്റെ സിനിമ കരിയറിനെക്കുറിച്ച് മീര നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീരാ ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ:

തിരുവല്ലയിൽ നിന്നും വന്ന കുട്ടിയാണ് ഞാൻ, സാധാരണ ഒരു ഓർത്തഡോക്സ് ഫാമിലി, പളളിയിൽ പോവുന്നു വരുന്നു. അങ്ങനെയാണ് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിച്ചത്. അന്ന് വലിയ ആകാംക്ഷയുണ്ടായിരുന്നു. അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിഞ്ഞു.

അത് ഇഷ്ടപ്പെട്ടു, അതിൽ തന്നെ നിന്നു. പിന്നെ ഒരു ഘട്ടമായപ്പോൾ എനിക്ക് വെറുക്കാൻ തുടങ്ങി ഈ സ്ഥലം. ഞാനപ്പോഴും പറയാറുണ്ട് ആർട്ട് എനിക്ക് ഇഷ്ടമാണ്. എന്നാൽ ആർട്ട് നിലനിൽക്കുന്ന ഈ സ്ഥലം എനിക്ക് ഇഷ്ടമല്ല.

ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. ആരെയും ഹേർട്ട് ചെയ്തിട്ടില്ല. എനിക്ക് ആരെയും ഹേർട്ട് ചെയ്യാൻ ഇഷ്ടമല്ല, ഞാൻ അങ്ങനെയുളള ഒരു ആളല്ല. എനിക്ക് ആളുകളെ ഇഷ്ടമാണ്, ആളുകളെ ഇഷ്ടപ്പെടാനാണ് എനിക്ക് താൽപര്യം.

ആളുകൾക്കൊപ്പം ഇരിക്കാൻ ഇഷ്ടമാണ്. എപ്പോഴും പോസിറ്റിവായിട്ടിരിക്കണം. പിന്നെ ഈ നെഗറ്റിവിറ്റി സംസാരിക്കുന്നത് എനിക്കിഷ്ടമല്ലെന്നും മീരാ ജാസ്മിൻ പറയുന്നു.

Advertisement