വോട്ടർ പട്ടികയിൽ പേരില്ല, മെഗാസ്റ്റാർ മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല, സ്ഥിരമായി വോട്ട് ചെയ്യുന്ന മമ്മൂട്ടിയുടെ പേര് ഒഴിവായത് എങ്ങനെയെന്ന് വ്യക്തമല്ല

84

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് രാവിലെ തന്നെ ആരംഭിച്ചിരിക്കുകയാണ്. മധ്യകേരളവും വയനാടുമാണ് രണ്ടാം ഘട്ടത്തിൽ പോളിങ്ങ് ബൂത്തിലെത്തുക. കൊവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ടാണ്ട് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാൻ കഴിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തത് കൊണ്ടാണ് താരത്തിന് വോട്ട് ചെയ്യാൻ കഴിയാത്തത്. കഴിഞ്ഞ ദിവസം വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിക്ക് വോട്ടില്ലെന്ന് മനസ്സിലായത്.

Advertisements

സിനിമാ ചിത്രീകരണ തിരക്കുകൾക്കിടയിലും സ്ഥിരമായി വോട്ട് ചെയ്യാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്താറുണ്ട്. പനമ്പള്ളി നഗറിലെ ബൂത്തിൽ നിന്നുള്ള മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് കാലത്തെ ഒരു കാഴ്ചയാണ്. കുടുംബത്തിനോടൊപ്പം ബൂത്തിൽ ക്യൂ നിൽക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രം പലപ്പോഴും വൈറലാകാറുമുണ്ട്.

അതേസമയം സ്ഥിരമായി വോട്ട് ചെയ്യാൻ എത്തുന്ന മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച വിവരം വ്യക്തമല്ല. ഇതു സംബന്ധിച്ച വിശദീകരണങ്ങൾ ഒന്നും അധികൃതരിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.

ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അതുപോലെ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനും എ.കെ ആന്റണിയും ഇക്കുറി വോട്ട് ചെയ്തിരുന്നില്ല.

അനാരോഗ്യത്തെ തുടർന്ന് യാത്ര ചെയ്യാൻ സാധിക്കാത്തതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിഎസ് വോട്ട് ചെയ്യാനെത്താതിരുന്നത്. വിഎസ് പുന്നപ്രയിലും ആന്റണി തിരുവനന്തപുരത്തെ ജഗതിയിലെ സ്‌കൂളിലുമായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്. നടി സാനിയ ഇയ്യപ്പൻ ഇത്തവണ കന്നി വോട്ട് ചെയ്യാൻ തയ്യാറെടുക്കുകയാണ്. എറണാകുളം ചക്കരപ്പറമ്ബിലാണ് താരത്തിന് വോട്ട്. ഈ അടുത്തിടെയാണ് നടിക്ക് 18 വയസ് തികഞ്ഞത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികളൊക്കെ 18 കഴിഞ്ഞ ഉടൻ ചെയ്തിരുന്നുവെന്ന് മനോരമ ഓൺലൈനോട് പറഞ്ഞു. ആദ്യത്തെ വോട്ടാണെന്ന് അറിയാം. പതിനെട്ട് വയസ് പൂർത്തിയായി. ഇങ്ങോട്ട് വരുന്നതിന് മുമ്പ് ഇലക്ഷൻ ഐഡിയും മറ്റുമുള്ള കാര്യങ്ങളും റെഡിയാക്കി. ഇനി പോയിട്ട് വേണ്ം ആർക്ക് വോട്ട് ചെയ്യണം എന്ത് ചെയ്യണം എന്നൊക്കെ ആലോചിക്കാൻ എന്നാണ് സാനിയ പറയുന്നത്.

പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടികളൊന്നും ഇല്ലെന്നും അച്ഛനും അമ്മയും ആരെ പറയുന്നുവോ അവർക്ക് വോട്ട് ചെയ്യുമെന്നും സാനിയ വ്യക്തമാക്കി. എല്ലാവരും കൈയ്യിൽ മഷി പുരട്ടി ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ അങ്ങനെ പോസ്റ്റണമെന്ന് ആഗ്രഹമുണ്ടെന്നും സാനിയ പറഞ്ഞു. അതേ സമയം മളയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഇത്തവണ വോട്ട് ഉണ്ട്.

Advertisement