ചന്ദനമഴയിലെ മധുമതി നടി യമുന വീണ്ടും വിവാഹിതയായി, വരൻ അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റ്, നിങ്ങൾക്ക് ബോധമില്ലേ, വയസ്സാം കാലത്താണോ രണ്ടാം വിവാഹമെന്ന് ആരാധകർ

298

മലയാളം മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്ന ചന്ദനമഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിൽ ഉൾപ്പടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം .

ഈ അടുത്താണ് നടി വിവാഹമോചിതയായത്. സംവിധായകനായ എസ്പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

Advertisements

ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കൾ. ഇപ്പോളിതാ താരം രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ യൂട്യൂബിൽ വൈറലാവുകയാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

വിവാഹവേഷത്തിൽ ഭർത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തിൽ നിൽക്കുന്ന യമുനയുടെ ചിത്രങ്ങളും പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്‌ക് വെച്ചിട്ടുള്ളതിനാൽ അടുത്തിടെ നടന്ന വിവാഹമാണെന്ന് വ്യക്തമാവുന്നുണ്ട്.

എന്നാൽ താരമോ കുടുംബക്കാരോ വിവാഹവാർത്തയോട് പ്രതികരിച്ചിട്ടില്ല. യമുന വിവാഹിതയായെന്ന വാർത്തയ്ക്ക് നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. വിമർശിച്ചും പ്രശംസിച്ചുമുള്ള കമന്റുകളുണ്ട്. മകൾ വിവാഹം കഴിക്കാൻ ആയപ്പോഴാണോ അമ്മ വിവാഹിതയാവുന്നത്? നിങ്ങൾക്ക് ബോധമില്ലേ എന്നൊക്കെയാണ് ചില ആരാധകരുടെ കമന്റ്.

എന്നാൽ ശക്തമായ തീരുമാനങ്ങൾ കൊണ്ട് വ്യക്തി ജീവിതം മനോഹരമാക്കാൻ യമുനയ്ക്ക് സാധിക്കുമെന്നാണ് കൂടുതൽ പേരും ആശംസിക്കുന്നത്. ഉസ്താദ്, പല്ലാവൂർ ദേവനാരായണൻ, വല്ല്യേട്ടൻ,മീരയുടെ ദുഖവും മുത്തുവി?ന്റെ സ്വപ്നവും,പട്ടണത്തിൽ സുന്ദരൻ തുടങ്ങി നാൽപ്പത്തഞ്ചാേളം സിനിമകളിൽ വേഷമിട്ട യമുന നിരവധ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. സീരിയലുകളിൽ കൂടുതലും ദുഷ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന യമുനയ്ക്ക് ആരാധകർ ഏറെയാണ്.

Advertisement