മലയാളം മിനി സ്‌ക്രീൻ പ്രേഷകരുടെ പ്രിയ നടനാണ് മഴവിൽ മനോരമയിലെ പൊന്നമ്പിളി എന്ന സിരിയലിലെ ഹരി പത്മനാഭനായി വേഷമിട്ട രാഹുൽ രാജ്. മികച്ച അഭിനയം കൊണ്ടും മികച്ച കഥാപത്രങ്ങൾ കൊണ്ടും രാഹുൽ നിരവധി ആരധകരെ സമ്പാദിച്ചിരുന്നു.
പൊന്നുവിന്റെ ഹരിയെ വളരെ പെട്ടന്നാണ് സീരിയൽ ലോകം ഏറ്റെടുത്തത് അതിന് കാരണം നായിക നയനകന്മാരായി എത്തിയ ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു. പൊന്നമ്പിളിയായി എത്തിയ മാളവിക വെയിൽസും ഹരിയായി എത്തിയ രാഹുലും മികച്ച അഭിനയത്തിലൂടെ സീരിയൽ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു.
അതേ സമയം പൊന്നമ്പിളിയിലൂടെ സീരിയൽ ലോകത്തേക്ക് എത്തിയ രാഹുൽ പിന്നീട് തമിഴിൽ ഖുശ്ബു നിർമ്മിച്ച നന്ദിനിയിലും വേഷമിട്ടിരുന്നു. മലയാളം തമിഴ് കന്നഡ ഭാഷകളിൽ വേഷമിട്ട താരം പിന്നീട് അവതാരകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ എന്ന കഥാപാത്രത്തിനായിരുന്നു ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരത്തിന്റെ കഥാപാത്രം.
ഹരിയായി എത്തിയ രാഹുലും പൊന്നമ്പിളിയായി എത്തിയ മാളവിക വെയിൽസ് നും ഏറെ ആരാധകരെ നേടിക്കൊടുത്ത സീരിയൽ ആയിരുന്നു പൊന്നമ്പിളി .
ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ നായകൻ രാഹുൽ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അതിനു കാരണം മറ്റൊന്നുമല്ല താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം തന്നെയാണ് ചർച്ചയാകുന്നത്. ലൈഫ് ലൈൻ എന്ന ക്യാപ്ഷനോടെ രാഹുൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ആരധകർ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്.
പച്ച പാവാടയും ചുവന്ന ബ്ലൗസും ധരിച്ച് ഓലക്കുട മറഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ കൈപിടിച്ച് നിൽക്കുന്ന രാഹുലിന്റെ ചിത്രമാണ് വൈറലായി മാറിയത്. ചിത്രം പങ്കുവെച്ചതോടെ വിവാഹമായോ, അതോ ഇനി വല്ല ഷൂട്ടിങ് ആണോ എന്നടക്കം നിരവധി ആരധകർ നിരവധി ചോദ്യങ്ങളുമായി രംഗത്ത് എത്തി.
ഇത് പൊന്നമ്പിളി തന്നെയാണെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്തായാലും വിവാഹമാണോ അതോ ഷൂട്ടിങ് ആണോ എന്നൊക്കെയുള്ള കാര്യങ്ങൾ താരം ഉടൻ തന്നെ പുറത്തുവിടും എന്നുള്ള പ്രതീക്ഷയിലാണ് സീരിയൽ ആരധകർ. സിനിമ സീരിയൽ ലോകത്ത് ഈ കഴിഞ്ഞയിടെ തന്നെ നിരവധി വിവാഹങ്ങളാണ് നടന്നത്.
അതുകൊണ്ട് തന്നെ ഉടൻ തന്നെ മറ്റൊരു വിവാഹം കൂടിയുണ്ടോ എന്നുള്ള ആകാംക്ഷയിലാണ് സീരിയൽ ആരധകർ. പറവൂർ സ്വദേശിയാണ് രാഹുൽ. നോർത്ത് പറവൂർ മാതാ കോളേജിലെ ബിടെക് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് തരാം അഭിനയലോകത്തേക്ക് എത്തുന്നത്. 2013 ൽ പുറത്തിറങ്ങിയ ഡോൾസ് എന്ന ചിത്രത്തിലൂടെയാണ് തരാം സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്.
പിന്നീട് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങൾ അടക്കം ആറിൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടു. മലയാളത്തിന് പുറമെ കന്നടയിലും തെലുങ്കിലും സാന്നിധ്യമറിയിക്കുകയും ചെയ്തു.