ഓ.എൽ.എക്സിൽ എന്നെ ദേണ്ടെ ആരോ വിൽക്കാൻ എടുത്തിട്ടിരിക്കുന്നു, അതും 12000 രൂപയ്ക്ക്: ജിഷിൻ മോഹൻ

78

നിരവധി സീരിയലുകളിലെ സൂപ്പർ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമായി മാറിയ നടനാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു.

പ്രശസ്ത സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. വരദയും അഭിനയത്തിൽ സജീവമാണ് ഇരുവർക്കും ഒരു മകനുമുണ്ട്. അതേ സമയം സോഷ്യൽ മീഡിയകളിലും ജിഷിൻ സജീവമാണ്.

Advertisements

ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ഏറെ ശ്രദ്ധേയമാകാറുമുണ്ട്. കുടുംബത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.
ഇടക്ക് രസകരമായ പോസ്റ്റുകളും ജിഷിൻ കുറിക്കാറുണ്ട്.

ഇപ്പോഴിതാ രസകരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ഓ.എൽ.എക്സിൽ വിൽക്കാനിട്ട ടിവിയിൽ തന്റെ പടം കണ്ട് ഞെട്ടിയിരിക്കുകയാണ് ജിഷിൻ. താൻ അഭിനയിക്കുന്ന പരമ്പരയിൽ അച്ഛനെ ഓ.എൽ.എക്സിൽ വിൽക്കട്ടെ എന്നൊരു ഡയലോഗുണ്ടെന്നും, അത് അറംപറ്റി തിരിച്ചടിച്ചതാണെന്നുമാണ് ജിഷിൻ തന്റെ കുറിപ്പിൽ പറയുന്നത്.

ജിഷിന്റെ കുറിപ്പ് പൂർണരുപം ഇങ്ങനെ

ജീവിതനൗക സീരിയലിൽ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘അച്ഛാ അച്ഛനെ ഞാൻ ഓ.എൽ.എക്സിൽ ഇട്ടു വിൽക്കട്ടെ എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ ഓ.എൽ.എക്സിൽ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്.

ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, അവർക്ക് വരെ മനസ്സിലായി, വിൽക്കാനുള്ളതാണെന്ന്. ഞാനാണെൽ ഫ്രീ ആയിട്ട് കൊടുത്തേനെ എന്ന്. പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കുമല്ലെ..’

12000 എന്നാകില്ല, നിങ്ങളെ 1200 രൂപയ്ക്കാകും വിൽക്കുക, ഇട്ടയാൾക്ക് തെറ്റിയതാകും എന്നെല്ലാമാണ് ആരാധകർ തമാശയായി പറഞ്ഞുവയ്ക്കുന്നത്. അതേ സമയം ജിഷിൻ സീരിയൽ അഭിനയത്തിനുപകരം തലക്കെട്ട് സ്പെഷ്യലിസ്റ്റായി പോയാൽ പോരെയെന്നാണ് ആരാധകർ ചോദിക്കുന്നതും.

Advertisement