മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ താരരാജാവ് മോഹൻലാൽ നായകനായ ആറാട്ടു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് രണ്ടു ദിവസം മുൻപാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടു എന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം രചിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.
പാലക്കാട്ട് ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി എത്തിയത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. വലിയ പ്രഖ്യാപനങ്ങളും മറ്റു സെലിബ്രിറ്റികളുടെ പേജുകളിലൂടെയുള്ള ഓൺലൈൻ റിലീസും ഇല്ലാതെ വന്ന ഈ ഫസ്റ്റ് ലുക്ക് മൂവി പോസ്റ്റർ ആണ് ഇപ്പോൾ ട്വിറ്ററിലും ഫേസ്ബുക്കിലും മലയാള സിനിമയുടെ റെക്കോർഡ് ബുക്കിലെ ഒന്നാമൻ ആയിരിക്കുന്നത്.
ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്‌സ് ലഭിച്ച മലയാള ഫസ്റ്റ് ലുക്ക് മൂവി പോസ്റ്റർ എന്ന റെക്കോർഡ് ആറാട്ടിന് സ്വന്തമാണിപ്പോൾ. അതുപോലെ തന്നെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ റീട്വീറ്റും ലൈക്സും ലഭിച്ച മലയാളം ഫസ്റ്റ് ലുക്ക് മൂവി പോസ്റ്റർ എന്നീ റെക്കോർഡുകളും ഇപ്പോൾ ആറാട്ടു ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പേരിലാണ്.
ഫേസ്ബുക്കിൽ ദിലീപ് നായകനായ കമ്മാര സംഭവം ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റെക്കോർഡ് ആണ് ആറാട്ടു ഫസ്റ്റ് ലുക്ക് തകർത്തത് എങ്കിൽ ട്വിറ്ററിൽ മോഹൻലാലിന്റെ തന്നെ ബിഗ് ബ്രദർ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇട്ട റെക്കോർഡാണ് മറികടന്നത്. മോഹൻലാലിന്റെ തന്നെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ആണ് ട്വിറ്റെറിൽ ആ കാറ്റഗറിയിൽ ഈ റെക്കോർഡുകൾ നേടിയെടുത്തിരിക്കുന്നതു എന്നതും ശ്രദ്ധേയമാണ്.
അതിനു മുൻപ് മോഹൻലാലിന്റെ ദൃശ്യം 2 ടൈറ്റിൽ മോഷൻ പോസ്റ്ററും ട്വിറ്ററിൽ റെക്കോർഡുകൾ നേടിയെടുത്തിരുന്നു. അതേ സമയം ആറാട്ട് പോസ്റ്ററിനെ കുറിച്ച് ഒരു പ്രഖ്യാപനവും നേരത്തെ നടത്താതെ, ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.
എന്നാൽ അതൊന്നും പുതിയ സോഷ്യൽ മീഡിയ റെക്കോർഡുകൾ സൃഷിടിക്കുന്നതിൽ നിന്ന് ഈ മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തടസ്സമായില്ല. മലയാള സിനിമയിലെ ബോക്‌സ് ഓഫിസ്, തീയേറ്റർ റൺ റെക്കോർഡുകളിൽ തൊണ്ണൂറു ശതമാനവും കൈപ്പിടിയിലുള്ള മോഹൻലാൽ സോഷ്യൽ മീഡിയയിലും താൻ തന്നെ തമ്പുരാൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.