ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു പ്രസ്പരം. ഈ സീരിയലിലെ ദീപ്തി ഐപിഎസ് ആയി വന്ന് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ഗായത്രി അരുൺ. മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമെല്ലാം പോലീസുകാരിയുടെ വേഷത്തിലെത്തിയ താരമാണ് ഗായത്രി.
അതേ സമയം ലോക്ക്ഡൗൺ കാരണം തനിക്ക് നഷ്ടം വന്ന യാത്രകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണേ താരം ഇപ്പോൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറക്കുന്നത്. ഗായ്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
ഭർത്താവ് അരുണിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹിമാലയത്തിലേക്കൊരു ബൈക്ക് ട്രിപ്പ്. ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ അവസാനത്തിൽ എത്തിയപ്പോഴാണ് കൊറോണ വന്നതും രാജ്യം മുഴുവൻ അടച്ച് പൂട്ടുന്നതും.
ഞാനും അരുണും കൂടി ലേ ലഡാക്കിന് പോകാനായിരുന്നു പദ്ധതിയിട്ടത്. ബൈക്ക് ഓടിച്ച് അവിടേക്ക് പോവുക എന്നത് അരുണിന്റെ വലിയ സ്വപ്നമാണ്. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരുന്നു. ആ യാത്ര ഞങ്ങൾ മാറ്റി വച്ചു.
അടുത്ത വർഷത്തെ ആദ്യ ട്രിപ്പ് ചിലപ്പോൾ അവിടേയ്ക്ക് തന്നെയാക്കാനാണ് ഞങ്ങളുടെ പദ്ധതി.
ഇതുപോലെ തന്നെ ഓസ്ട്രേലിയയ്ക്ക് പോകാൻ എല്ലാം ശരിയായി ഇരുന്നതാണ്. അതും കൊറോണ കൊണ്ട് പോയി. ജൂണിലായിരുന്നു യാത്ര തീരുമാനിച്ചത്.
എന്നാൽ വിസ കിട്ടാതെ വന്നതം കൊവിഡ് കാരണം സാമ്പത്തികമായിട്ടും ഞങ്ങളും കഷ്ടത്തിലായെന്ന് പറയാം. സാധാരണ യാത്രകൾക്കായി ഞങ്ങൾ വലിയ പ്ലാനുകളൊന്നും നടത്താറില്ല. കാരണം അങ്ങനെ പ്ലാൻ ചെയ്തിട്ട് പോകാനിരുന്നാൽ സാധിക്കാതെ വരാറുണ്ട്.
അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി തീരുമാനിച്ച് യാത്ര പോവുകയാണ് ഞങ്ങളുടെ പതിവ്.ഈ അടുത്ത് വാഗമണ്ണിൽ പോയിരുന്നു. അവിടുത്തെ തിരക്ക് കണ്ടാൽ കൊറോണയെ ആളുകൾ മറന്ന് തുടങ്ങിയെന്ന് വേണം പറയാൻ. നമ്മുടെ നാടിന്റെ ഭംഗി മറ്റെവിടെയും ഇല്ല. ഉത്തരേന്ത്യയിലൊക്കെ പോയിട്ട് വന്നാൽ നമ്മുടെ നാട്ടിലെത്തുമ്പോണ് കേരളം എത്ര സുന്ദരമാണെന്ന് തിരിച്ചറിയുകയെന്നും ഗായത്രി പറയുന്നു.