ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ യുവതാരമാണ് ആസിഫലി. പിന്നീട് ഇങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ നായകനായി
മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി ആസിഫ് അലി.
പത്ത് വർഷം കൊണ്ട് ചെരുതും വലുതുമായി വേഷങ്ങളോടെ അറുപതിൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. വില്ലനെന്നോ നായകനെന്നോ സഹനനെന്നോ വ്യത്യാസമില്ലാതെ കിട്ടുന്ന വേഷങ്ങൾ ഉഗ്രൻ ആക്കും എന്നുള്ളതാണ് ആസിഫിന്റെ വലിയ പ്രത്യേകത.
കരിയറിൽ തിളങ്ങി നിൽക്കവെയാണ് ആസിഫ് അലി വിവാഹം കഴിക്കുന്നത്. 2013ൽ ആസിഫും സമയും വിവാഹിതർ ആകുന്നത്. ഇപ്പോളിതാ സിനിമയുടെ ചിത്രീകരണത്തിനിടെ നാണം കെട്ടുപോയ ഒരു സംഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ആസിഫ് അലി.
അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ചമ്മി പോയ ഒരു സംഭവത്തെക്കുറിച്ചാണ് ആസിഫ് അലിയുടെ തുറന്നു പറച്ചിൽ. കർണാടകയിൽ അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ ചിത്രീകരിച്ചപ്പോൾ ഭാവന കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമാണ്.
അതുകൊണ്ട് തന്നെ ഭാവനയെ കാണാൻ അവിടെ നിറയെ ആളുകൾ കൂടിയിരുന്നു. അവർക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്, ആരാണ് ഭാവനയുടെ നായകനെന്ന്? ‘അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ’ എന്ന സിനിമയിൽ എനിക്ക് ഭയങ്കര കളർഫുൾ ഷർട്ടാണ്.
എന്നെ അങ്ങനെ ഒരു കോസ്റ്റ്യൂമിൽ കണ്ടതോടെ അയ്യേ ഇവനാണോ ഭാവനയുടെ നായകൻ എന്ന സംസാരം കേട്ടതോടെ ഞാനൊന്ന് ചമ്മി. ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാൻ അവർക്ക് മടിയുണ്ടായിരുന്നു. സിനിമയിലെത്തിയിട്ട് ഇത്രയും ചൂളിപ്പോയ ഒരു അനുഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും ആസിഫ് അലി പറയുന്നു.