രാഷ്ട്രിയത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയായി നാട് നന്നാക്കാൻ ആഗ്രഹച്ചിരുന്നു, പക്ഷേ: വെളിപ്പെടുത്തലുമായി നടി ഷീല

64

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. സത്യൻ നസീർ ഉൾപ്പെടെയുള്ള മുൻനിര നായകന്മാരുടെ നായികയായി തിളങ്ങി ഷീല ഇപ്പോഴും അമ്മയായും മുത്തശ്ശിയായും ഒക്കെ സിനിമയിൽ സജീവമണ്.

ഒരുകാലത്ത് കരുത്തുറ്റ നായിക കഥാപാത്രങ്ങളായി മലയാളി മനസുകൾ കീഴടക്കിയ ഷീല നായകന് തുല്യാമായ പ്രതിഫലം വാങ്ങുന്ന നടി കൂടിയായിരുന്നു ഷീല. ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്ന ഷീല ഒരു ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു.

Advertisements

പിന്നീട് മലയാള സിനിമയിൽ സജീവമായ ഷാല ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ്
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷീല ഇപ്പോൾ. രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ ഒന്ന് മത്സരിക്കണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അതിന്റെ അവസാന ലാപിലെത്തി നിൽക്കുമ്പോൾ തനിക്ക് ഒരുകാലത്ത് രാഷ്ട്രീയത്തിൽ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ഷീല തുറന്ന് പറഞ്ഞത്. തനിക്ക് രാഷ്ട്രിയത്തിൽ വരാനും തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയായി നാട് നന്നാക്കാനും ആഗ്രഹമുണ്ടായിരുന്നു എന്ന് ഷീല പറയുന്നു.

എന്നാൽ, പിന്നീട് ഇതെല്ലാം നല്ല കാര്യങ്ങളാണെന്ന് തെറ്റിദ്ധാരണ തിരുത്തിയെന്നും നടി വ്യക്തമാക്കി. വലിയ തിമിംഗലങ്ങളും മുതലകളുമൊക്കെയുള്ള രാഷ്ട്രീയത്തിൽ കൊച്ചുമീനായ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് മനസിലായി. പണാധിപത്യം വാഴുന്ന രാഷ്ട്രീയക്കളരിയിൽ ചിലരെങ്കിലും പണം വാങ്ങി വോട്ടു ചെയ്യുമെന്നും ഷീല വ്യക്തമാക്കി.

Advertisement