സാരിയുടുക്കുമ്പോാഴെല്ലാം ബെൽറ്റ് മുറിക്കി കെട്ടുമായിരുന്നു, ഇപ്പോൾ അതിന്റെ ആവശ്യമില്ല: തുറന്നു പറഞ്ഞ് റിമി ടോമി

144

മലയാളി ആരാധകരുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും ആണ് റിമി ടോമി. ദിലീപ് നായകനായ മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചാണ് റിമി സിനിമയിലേക്കെത്തിയത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളാണ് റിമി ആലപിച്ചത്.

മിനി സ്‌ക്രീൻ അവതാരകയായും തിളങ്ങുന്ന റിമി സംഗീതാസ്വാധകരുടെ പ്രിയ ഗായികയാണ്. ഈ ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.

Advertisements

ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ ബെൽറ്റ് ഇടാതെ സാരി ഉടുത്ത് പെർഫോം ചെയുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ശരീര ഭാരം കുറഞ്ഞപ്പോൾ കൂടുതൽ ഹാപ്പിയായി എന്നാണ് റിമി പറയുന്നത്. പണ്ടൊക്കെ നിരവധി വസ്ത്രങ്ങൾ ചേരാത്തത് കൊണ്ട് മാറ്റിവെച്ചിട്ടുണ്ട്.

എന്നാൽ അതൊക്കെ ഇന്ന് ഉപയോഗിക്കാൻ പറ്റുന്നുണ്ട്. കൂടാതെ നേരത്തെ അടിക്കടി വയറിന് അസുഖങ്ങൾ വരുമായിരുന്നു. എന്നാൽ ഭക്ഷണം നിയന്ത്രിച്ചതോടെ അതൊക്കെ മാറിയെന്നും റിമി പറഞ്ഞു.
വണ്ണമുണ്ടായിരുന്ന സമയത്ത് റിമി നേരിട്ടിരുന്ന പ്രശ്‌നങ്ങളിലൊന്നായിരുന്നു വയറ് കാണുക എന്നത്.

സാരി ഉടുക്കുമ്പോഴായിരുന്നു ഇത് കൂടുതൽ പ്രശ്‌നമാകുന്നത്. ഇതിനായി സാരിയുടുക്കുമ്പോാഴെല്ലാം ബെൽറ്റ് മുറിക്കി കെട്ടുമായിരുന്നു. പലപ്പോഴും സ്റ്റേജ് പ്രോഗ്രാമിനു പോകുമ്പോൾ എല്ലാവരും പറയും സാരിയുടുക്കുന്നതാണ് നല്ലതെന്ന്.

പക്ഷേ മൂന്നും നാലും മണിക്കൂർ ബെൽറ്റിട്ട് ഇരിക്കണമല്ലോ എന്നോർക്കുമ്പോൾ അതു വേണ്ടെന്ന് വയ്ക്കും. അതു മാത്രമല്ല സ്‌ക്രീനിൽ എന്നെ കാണുമ്പോൾ ഉള്ളതിലും വണ്ണം കൂടുതലുള്ള പോലെ തോന്നിത്തുടങ്ങി. അങ്ങനെയാണ് ഈ ബെസ്റ്റ് തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ബെൽറ്റിടാതെ സാരി സാരിയുടുത്ത് പെർഫോം ചെയ്യാൻ കഴിയുമെന്നും റിമി ടോമി വ്യക്തമാക്കി.

Advertisement