അടുത്തിടെയാണ് മലയാളത്തിലെ പ്രശസ്ത നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ സായ് കുമാറിനെ പോലെ ബിഗ് സ്‌ക്രീനിലൂടെ ആയിരുന്നില്ല വൈഷ്ണവിയുടെ അരങ്ങേറ്റം.
മലയാലം മിനിസ്‌ക്രീനിലെ ഒരു പരമ്പരയിലൂടെയാണ് താരപുത്രി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ തന്റെ അരങ്ങേറ്റ വേഷത്തിന് തന്നെ മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് വൈഷ്ണവി. ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാൻ കാരണം ഭർത്താവ് ആണെന്നാണ് താരം പറയുന്നത്.
ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. വൈഷ്ണവിയുടെ വാക്കുകൾ ഇങ്ങനെ:
അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തിൽ മറ്റു പലരും അഭിനയ രംഗത്ത് മുദ്ര പതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാൻ കാരണം ഭർത്താവ് സുജിത്ത് കുമാറാണ്. ടിവി രംഗത്തുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതു സംഭവിച്ചത്.
ഈ അവസരം വന്നപ്പോൾ ഭർത്താവും അമ്മയും പിന്തുണച്ചു. കുട്ടിക്കാലത്ത് ഏഴുവർണ്ണങ്ങൾ എന്ന പേരിൽ ഒരു ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാൽ കൈയ്യെത്തും ദൂരത്തിൽ എത്തിയപ്പോൾ അൽപ്പം ടെൻഷൻ ഉണ്ടായിരുന്നു.
സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചുവെന്നും വൈഷ്ണവി അഭിമുഖത്തിൽ പറഞ്ഞു. സീകേരളയ്ൽ സംപ്രേഷണം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. കനക ദുർഗ എന്നാണ് വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്.
മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ സീരിയലിൽ ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്.
ആദിത്യനും തുളസിയുമായിട്ടാകും ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. പ്രശസ്ത താരം തൃശൂർ ആനന്ദ് കൃഷ്ണപ്രിയയുടെ ഭർത്താവായ ജയശീലൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നു. കൃഷ്ണപ്രിയയുടെ സഹോദരൻ കൃഷ്ണപ്രസാദിന്റെ വേഷത്തിൽ എത്തുക പ്രമുഖ താരം ശരൺ ആണ്.