32 വർഷമായിട്ടും മാറ്റമില്ലാതെ മമ്മൂക്ക : മനു അങ്കിളിൽ ലോതറായ താരത്തെയും മമ്മൂട്ടിയെയും താരതമ്യം ചെയ്ത് ആരാധകർ

150

മലയാളത്തിന്റെ മെഗാസറ്റാർ മമ്മൂട്ടി നായകനനായി 1988 ൽ പ്രദർശനത്തിനു എത്തിയ ചിത്രമാണ് മനു അങ്കിൾ. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഡെന്നിസ് ജോസഫ് ആയിരുന്നു. ഈ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേർത്തുവെച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

മനു അങ്കിളിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യച്ചൻ ചാക്കോയുടെ ഒരു അഭിമുഖം അടുത്തിടെ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രോൾ വൈറലായിരിക്കുന്നത്.

Advertisements

കൂടെ അഭിനയിച്ച കുട്ടികളെല്ലാം വളർന്ന് വലുതായിട്ടും മനു അങ്കിളായി അഭിനയിച്ച മമ്മൂട്ടി മാത്രം ഇപ്പോഴും എവർഗ്രീൻ ലുക്കിൽ തന്നെയിരിക്കുന്നു എന്നാണ് ഈ വൈറൽ ട്രോളും പറഞ്ഞുവയ്ക്കുന്നത്. കുര്യച്ചൻ ചാക്കോയുടെ ചിത്രത്തിനൊപ്പമാണ് ഈ ചർച്ചകൾ ചൂടു പിടിക്കുന്നത്.

വർഷങ്ങൾക്ക് ശേഷവും മമ്മൂട്ടി ലുക്കിൽ യുവത്വം കാത്തു സൂക്ഷിക്കുന്നതും അതേസമയം മമ്മൂട്ടിയ്‌ക്കൊപ്പം ബാലതാരമായി അഭിനയിച്ച നടന്മാർ ഇപ്പോൾ പ്രായം കൂടുതൽ തോന്നുവെന്നുമാണ് ചർച്ചകളിൽ ഉയരുന്ന പ്രധാന കാര്യം. ഇതിനു പിന്നാലേ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കാർഡുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

എന്നാൽ ഇത്തരം ചർച്ചകൾ ശരിയല്ലെന്ന അഭിപ്രായവുമായി ഒരുകൂട്ടർ രംഗത്തുണ്ട്. ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്‌ത്തേണ്ടതെന്നാണ് ഇവർ പറയുന്നത്. കുര്യച്ചൻ ചാക്കോ എട്ടാം ക്ലാസിൽ പഠിക്കുമ്‌ബോഴായിരുന്നു മനു അങ്കിൾ എന്ന സിനിമയിൽ അഭിനയിച്ചത്.

സൈക്കിൾ ചവിട്ടാൻ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്ന് വീട്ടുകാർ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചൻ ചാക്കോ ഒരു അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിരുന്നു. കുര്യച്ചൻ ചാക്കോയുടെയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ താരതമ്യപ്പെടുത്തുന്ന പോസ്റ്റിന് താഴെ ബോഡി ഷെയ് മിങ് ഒഴിവാക്കികൂടെ എന്നും എന്തിനാണ് ഇത്തരത്തിലൊരു താരതമ്യമെന്നുമൊക്കെയുള്ള കമന്റുകൾ നിറയുകയാണ്.

മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച് നിൽക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമൊക്കെയുള്ള വിമർശനവും ഉയരുന്നുണ്ട്. അതേ സമയം സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് അച്ഛൻ തന്നെ കോട്ടയത്ത് അഭിമുഖത്തിന് കൊണ്ടുപോയതും താൻ സിനിമയുടെ ഭാഗമായി മാറിയതുമെന്നും കുര്യച്ചൻ പറയുന്നത്. ഇപ്പോഴും ആളുകൾ തന്നെ ലോതർ എന്ന പേരു വിളിച്ച് തിരിച്ചറിയാറുണ്ടെന്നും കുര്യച്ചൻ പറയുന്നു.

Advertisement