കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് റെബേക്ക സന്തോഷ്. റബേക്കയുടെ കാവ്യ എന്ന കഥാപാത്രത്തെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്.
കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡികൾ കൂടിയാണ് ജീവയും കാവ്യയും. ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീറാം രാമചന്ദ്രനാണ്. കാവ്യയായി എത്തുന്നതോ റെബേക്ക സന്തോഷും. അവതാരിക കൂടിയായ റെബേക്ക വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക മനസ്സിലിടം പിടിച്ചത്.
ഇൻസ്റ്റാഗ്രാമിൽ ശ്രീറാം പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സ്ക്രീനിലെ റൊമാന്റിക് കപ്പിൾസ് ജീവിതത്തിൽ ടോം ആൻഡ് ജെറിയാണ്. അതിനുള്ള ഉദാഹരണമാണ് ഈ ചിത്രമെന്നായിരുന്നു ശ്രീറാം കുറിച്ചത്.
പുതിയ ചിത്രങ്ങൾക്ക് കീഴിൽ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘പൊളി’ എന്ന കമന്റുമായി റെബേക്കയും എത്തി. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നായ ഏഷ്യാനെറ്റിൽ കസ്തൂരിമാനിലെ കാവ്യയെ മലയാളികൾക്ക് അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല.
കാവ്യാ എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ നടി റെബേക്ക സന്തോഷിന് സാധിച്ചിരുന്നു. ഇന്നേ വരെയുള്ള സീരിയൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രണയജോഡികളായി ജീവിയയെയും കാവ്യയും മാറിയിരുന്നു.