സംസ്ഥാന ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വന്തമാക്കി തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയാമണി. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാൾ കുടുയാണ് പ്രിയാമണി.
സൂപ്പർ താര ചിത്രങ്ങളിൽ നായികയായി തിളങ്ങിയ പ്രിയാമണി റിയാലിറ്റി ഷോകളിൽ ജഡ്ജായി ടെലിവിഷൻ ആരാധകർക്കും പരിചിതയാണ്. മുസ്തഫയുമായുള്ള വിവാഹശേഷം പല ഷോകളിലായി ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ഇരുവരുടെയും പ്രണയകഥ തുറന്ന് പറയുകയുമൊക്കെ ചെയ്തിട്ടുമുണ്ട്.
അടുത്തിടെ തെന്നിന്ത്യൻ നടൻ തരുണുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം നടി വെൽപ്പെടുത്തിയിരുന്നു. തരുണിന്റെ അമ്മയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചാണ് പ്രിയാമണി തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി.
പുതിയ ചിത്രങ്ങളിൽ പ്രിയാമണി സുന്ദരിയായിട്ടുണ്ടെന്നും സിനിമകളെ കുറിച്ചുമൊക്കെയായി നിരവധി കമന്റുകളാണ് വന്നത്. എന്നാൽ കൂട്ടത്തിലൊരു ആരാധകന്റെ കമന്റിന് തക്കമറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോൾ. പ്രിയാമണിയുടെ രക്ത് ചരിത എന്ന സിനിമ മുതൽ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? എന്നായിരുന്നു അരുൺ ചൗധരി എന്ന ആരാധകൻ പ്രിയാമണിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്.
ആരാധകന്റെ ചോദ്യം തള്ളിക്കളയാതെ കൃത്യമായിട്ടുള്ള ഉത്തരം തന്നെയാണ് നടി കൊടുത്തതും. ഞാൻ വിവാഹം കഴിച്ചത് ഒരു ഇന്ത്യൻ പൗരനെയാണ് എന്ന് മാത്രമാണ് പ്രിയമണിയുടെ മറുപടി. പ്രിയാമണിയുടെ മറുപടിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നാലെ അതെ സത്യമാണ്, പക്ഷേ താങ്കൾ പോയതിൽ എനിക്കിപ്പോൾ അസൂയ ഉണ്ട് എന്ന് പറഞ്ഞ് കൊണ്ട് അരുൺ ചൗധരി മറ്റൊരു കമന്റുമായി എത്തിയിരുന്നു.
എന്നാൽ വിവാഹത്തിനോ നല്ല കുടുംബ ജീവിതത്തിനോ മതം ഒരു പ്രശ്നമില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള നടിയുടെ കമന്റിന് കൈയടി നൽകിയിരിക്കുകയാണ് ആരാധകർ. മുസ്ലിമിനെ വിവാഹം കഴിച്ചെന്ന് വെച്ച് താൻ മതം മാറണോ എന്ന് നേരത്തെ നടി ചോദിച്ചിരന്നു പിന്നെ എന്തിനാണ് സ്പെഷ്യൽ മാര്യേജ് ആക്ട് എന്നും പല ചോദ്യങ്ങൾക്കായുള്ള മറുപടിയായി നേരത്തേ പ്രിയമണി തുറന്നടിച്ചിരുന്നു.
2017 ലായിരുന്നു പ്രിയാമണിയും ഭർത്താവ് മുസ്തഫയും തമ്മിൽ വിവാഹിതരാവുന്നത്. ഇവന്റ് ഓർഗനൈസറായ മുസ്തഫയും പ്രിയാമണിയും ഏറെ കാലമായി ഇഷ്ടത്തിലായിരുന്നു. ബാംഗ്ലൂരിവിലെ രജിസ്റ്റർ ഓഫീസിൽ വെച്ച് നടത്തിയ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹം. ഈ വർഷം ആഗസ്റ്റിൽ ഇരുവരും മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. മുൻപും മുസ്തഫയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് വിമർശനങ്ങളുമായി വന്നവർക്ക് പ്രിയാമണി തക്കമറുപടി കൊടുത്തിയിരുന്നു.