നാടകരംഗത്ത് നിന്നും സിനിമാരംഗത്തേക്ക് എത്തിയ താരമാണ് കെപിഎസി ലളിത. മലയാള സിനിമയിൽ ഒരുകാലത്ത് നായികായായി തിളങ്ങിയ കെപിഎസി ലളിത പിന്നീട് സഹനടിയായും അമ്മയായും മുത്തശ്ശിയായും ഒക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.
ഇപ്പോഴിതാ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതൻ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കെപിഎ സി ലളിത. ഭർത്താവായ ഭരതൻ സംവിധാനം ചെയ്ത മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന ചിത്രത്തിൽ താനായിരുന്നു ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നതെന്നാണ് കെപിഎസി ലളിത പറയുന്നത്.
എന്നാൽ നെടുമുടി വേണു തനിക്ക് പാര വെച്ചതോടെ ആ വേഷം ഇല്ലാതായെന്നും അവർ ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കി. കെപിഎസി ലളിതയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ ടീച്ചർ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി. ഞാനും വേണുവും അതിന് മുമ്പ് നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ഒരു സിനിമയിൽ അഭിനയിച്ചിരുന്നു.
അതിലും ടീച്ചർ കഥാപാത്രമായിരുന്നു അതു കൊണ്ട് തന്നെ വീണ്ടും ഞങ്ങൾ ഒന്നിച്ച് വന്നാൽ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിൽ നിന്ന് എന്നെ മാറ്റി. എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അതെന്നും കെപിഎസി ലളിത വ്യക്തമാക്കി.