ലൊക്കേഷനിൽ ഇരിന്നുറങ്ങിയ കീർത്തി സുരേഷിന് എട്ടിന്റെ പണി കൊടുത്ത് സഹതാരങ്ങൾ, ചോദിച്ചിരിക്കും എന്ന് താരസുന്ദരി

169

മലയാളിയായ തന്നിന്ത്യൻ താരസുന്ദരിയാണ് കീർത്തി സുരേഷ്. മുൻകാല നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി ബാലതാരമായിട്ടാണ് മലയാള സിനിമയിൽ അരങ്ങേറുന്നത്.
ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുബേരൻ എന്ന ചിത്രത്തിലൂടെയായിരുന്നു കീർത്തി ബാലതാരമായി പ്രത്യക്ഷപ്പെടുന്നത്.

തുടർന്ന് ഇതേ ദിലീപിന്റെ തന്നെ നായികയായിട്ടാണ് കീർത്തി സുരേഷ് മലയാളത്തിൽ നായികയായി തിരിച്ചുവരവ് നടത്തിയത്. റിങ് മാസ്റ്റർ എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക ആയിരുന്നു കീർത്തി സുരേഷ്. അധികം വൈകാതെ തന്നെ തമിഴ് അരങ്ങേറ്റവും കീർത്തി സുരേഷ് നടത്തി.

Advertisements

ധനുഷിന്റെ നായിക ആയിട്ടായിരുന്നു കീർത്തി സുരേഷ് തമിഴിൽ എത്തിയത്. പിന്നീട് അധികം വൈകാതെ തന്നെ തെലുങ്കിൽ സജീവമാവുകയും ചെയ്തു താരം. ദളപതി വിജയ് അടക്കമുള്ള യുവ സൂപ്പർതാരങ്ങളുടെ നായികയായി കീർത്തി അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോൾ ഒരു തെലുങ്ക് സിനിമയുടെ ലൊക്കേഷനിലാണ് കീർത്തി സുരേഷ്. അറിയാതെ ഷൂട്ടിങ്ങിനിടെ കിടന്നുറങ്ങിയപ്പോൾ എട്ടിന്റെ പണിയാണ് ലൊക്കേഷനിൽ ഉള്ളവർ നൽകിയത്. സിനിമയിലെ ഹീറോ നിതിൻ, വെങ്കി അത്‌ലൂരി എന്നിവർ ചേർന്നാണ് കീർത്തിക്ക് ഈ മുട്ടൻ പണി നൽകിയത്.

ഉറങ്ങിക്കിടക്കുന്ന കീർത്തിയുടെ പിന്നിൽ വന്നു കോപ്രായങ്ങൾ കാണിച്ചു കൊണ്ട് സെൽഫി എടുക്കുകയായിരുന്നു ഇവർ ചെയ്തത്. കീർത്തി സുരേഷ് തന്നെയാണ് ഈ ഫോട്ടോ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ഒരിക്കലും ഷൂട്ടിങ്ങിനിടെ ഉറങ്ങരുത് എന്ന പാഠം ഞാനിന്ന് പഠിച്ചു.

ഇത് ഞാൻ വെറുതെ വിടുമെന്നു കരുതേണ്ട. ഇതിനു ഞാൻ പകരം ചോദിച്ചിരിക്കും ഇതായിരുന്നു ചിത്രത്തിന് കീർത്തി സുരേഷ് നൽകിയ ക്യാപ്ഷൻ. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തിരുന്നു.

Advertisement