സൂപ്പർ സംവിധായകൻ കമലിന്റെ സഹായിയായി എത്തി പിന്നീട് മലയാള സിനിമയിലെ എണ്ണംപറഞ്ഞ സംവിധായകരിൽ ഒരാളായി മാറിയ കലാകാരനാണ് ലാൽ ജോസ്. എന്നാൽ തന്റെ ആദ്യ സിനിമ തന്നെ മെഗാ ഹിറ്റാക്കി മാറ്റിയ ലാൽ ജോസ് സഹ സംവിധായകനെന്ന നിലയിലും സിനിമാക്കർക്കിടെയിലെ ശ്രദ്ധേയ താരമായിരുന്നു.
കമലിന്റെ ശിഷ്യനായി സിനിമയിൽ തുടക്കം കുറിച്ച ലാൽ ജോസിന്റെ കഴിവിനെക്കുറിച്ച് ആദ്യം തിരിച്ചറിഞ്ഞത് മോഹൻലാൽ ആണ്. വിഷ്ണു ലോകം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് സിബി മലയിൽ എന്ന സംവിധായകനോട് മോഹൻലാൽ അതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
ഒരു മറവത്തൂർ കനവ് എന്ന സിനിമയുടെ നൂറാം ദിനാഘോഷം സിബി മലയിലിന്റെ സമ്മർ ഇൻ ബത്ലെഹം എന്ന സെറ്റിലാണ് ലാൽ ജോസും ടീമും ആഘോഷിച്ചത്. അവിടെ വച്ചാണ് സിബി മലയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളെ കുറിച്ച് പരാമർശിച്ചത്.
വിഷ്ണു ലോകം സിനിമയുടെ സെറ്റിൽ സിബി മലയിൽ വന്നപ്പോൾ ലാലു ലാലു എന്ന വിളികേട്ട് അദ്ദേഹം ആദ്യം തെറ്റിദ്ധരിച്ചു, മോഹൻലാലിനെയാണ് അങ്ങനെ വിളിക്കുന്നതെന്നായിരുന്നു സിബി മലയിലിന്റെ ധാരണ, എന്നാൽ മോഹൻലാൽ തന്നെ സിബി മലയിലിനോട് കാര്യം വിശദീകരിച്ചു.
ഇവിടെ മറ്റൊരു ലാലുവുണ്ട്, ലാൽ ജോസ് എന്നാണ് അയാളുടെ പേര്, കമലിന്റെ അസിസ്റ്റന്റ് ആണ് സിബി നോട്ട് ചെയ്തു വെച്ചോളൂ, അയാൾ മലയാള സിനിമയുടെ മഹാസംഭാവമാകും.എന്നായിരുന്നു ലാൽ ജോസിനെക്കുറിച്ചുള്ള മോഹൻലാലിന്റെ പ്രവചനം. ആവാക്കുകൾ യാഥാർത്ഥ്യമാക്കുന്നതായിരുന്നു ലാൽ ജോസിന്റെ വളർച്ച.