നാൽപതോളം വർഷങ്ങലായി മലയാള സിനിമയിൽ പൂണ്ടും വിളയാടുന്ന താരരാജാവാണ് മോഹൻലാൽ. അനേകം സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ ബോളിവുഡിലും തെലുങ്കിലും തമിഴകത്തും ഒക്കെ തന്റെ ശക്തി തെളിയിച്ചിട്ടുണ്ട്.
അതേ സമയം മലയാള സിനിമയെ സംബന്ധിച്ച് 1990 എന്നത് മോഹൻലാലിന്റെ വർഷം കൂടിയായിരുന്നു. മോഹൻലാലിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച വർഷം. എന്നാൽ അതേ വർഷം തന്നെ മറ്റൊരു പ്രതീക്ഷയുള്ള മോഹൻലാൽ ചിത്രം ബോക്സോഫീസിൽ നിലംപൊത്തിയിരുന്നു.
മോഹൻലാൽ ശ്രീകുമാരൻ തമ്പി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അപ്പു എന്ന ഫാമിലി ത്രില്ലറിനെ പ്രേക്ഷകർ തിരസ്‌കരിക്കുകയായിരുന്നു. മോഹൻലാലിന്റെ അത് വരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായിരുന്നു അപ്പു.
Also Read
എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് ഉർവശിയാണ്: തുറന്നു പറഞ്ഞി ഭാഗ്യലക്ഷ്മി
നെടുമുടി വേണു, വിജയരാഘവൻ ഉൾപ്പടെയുള്ള താരങ്ങളെ മോഹൻലാലിൻറെ നിർദ്ദേശപ്രകാരമാണ് സിനിമയിൽ കാസ്റ്റ് ചെയ്തത്. ഭേദപ്പെട്ട ഒരു സിനിമയായിരുന്നിട്ടും മോഹൻലാലിന്റെ ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല. തമാശയും, ആക്ഷനും, ഇമോഷനുമെല്ലാം നിറഞ്ഞ അഭിനയത്തിന്റെ ഒരു മോഹൻലാൽ മാജിക് അപ്പു എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി എഴുതി ചേർത്തിരുന്നു.
ടി സുന്ദരരാജന്റെ സംഗീതത്തിൽ ശ്രീകുമാരൻ തമ്പി തന്നെ രചിച്ച ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. മോഹൻലാൽ സിനിമകളുടെ ഗാനങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ അപ്പു എന്ന സിനിമയിലെ കൂത്തമ്പലത്തിൽ എന്ന് തുടങ്ങുന്ന ഗാനം എന്നും മുൻപന്തിയിലാണ്. എന്നാൽ മികച്ച സിനിമയായിട്ടും എന്താണ് അപ്പുവിന്റെ പരാജയ കാരണം എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒന്നാണ്.