നിറവയറിൽ കിടിലൻ ഡാൻസുമായി പേർളി മാണി, വൈറലായി ശ്രീനിഷ് പകർത്തിയ വീഡിയോ

1440

മിനി സ്‌ക്രീനിലെ അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാൻ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്.

എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരിൽ നിന്നും പേളിയെ വേറിട്ട് നിർത്തുന്നത്. ടെലിവിഷൻ ഷോകളിലൂടെയും മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും അതുപോലെ ഒരുപിടി മലയാള ചിത്രങ്ങളിലൂടെയുമാണ് പേർളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ബിഗ് ബോസ് ഷോയിൽ ഒപ്പമുണ്ടായിരുന്ന നടൻ ശ്രീനിഷുമായി പ്രണയത്തിൽ ആയ പേർളി പിന്നീട് ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു.

Advertisements

ഇപ്പോൾ ഗർഭിണിയായ പേർളി തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പേർളിയും ശ്രീനിഷും ഇപ്പോൾ പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോ ഏറെ വൈറൽ ആവുകയാണ്. നിറവയറുമായി നൃത്തം ചെയ്യുന്ന പേർളിയുടെ വീഡിയോ ആണ് അവർ പങ്കു വെച്ചിരിക്കുന്നത്.

ബേബി മാമാ എന്ന ഇംഗ്ലീഷ് ഗാനത്തിന് പേർളി നൃത്തം വെക്കുന്ന ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഭർത്താവ് ശ്രീനിഷ് തന്നെയാണ്. പേർളി മാണിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

അതേ സമയം വീഡിയോയ്ക്ക് ചുക്കാൻ പിടിച്ച് ഭർത്താവായ ശ്രീനിഷും ഉണ്ട്. പേളി ബേബി മമ്മ ഡാൻസ് എന്ന ക്യാപഷനിൽ കിടിലൻ പെർഫോമൻസാണ് കാഴ്ച വെച്ചിരിക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബേബിയുടെ ഡാഡി ആണെന്ന് അവസാനം പറയുകയും ചെയ്യുന്നു. അടുക്കളയിൽ നിന്നുമാണ് പേളിയുടെ ഡാൻസ് ആരംഭിക്കുന്നത്.

കമന്റുകളിലൂടെ ആരാധകർ ഇപ്പോൾ ചോദിക്കുന്നത് രാത്രിയിൽ ഫുഡ് കഴിക്കാൻ എഴുന്നേറ്റതിന് ശേഷം തോന്നിയ ഐഡിയ ആയിരിക്കും ഇതെന്നാണ്. പേളിയ്ക്ക് ഉറക്കം പോലുമില്ലേ എന്ന് വെളുപ്പിന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടതോടെ ചോദ്യവുമായി ആരാധകരുമെത്തി. ഭർത്താവ് ശ്രീനിഷിന്റെ പിന്തുണയെ കുറിച്ചും അഭിപ്രായങ്ങളും നിറയുകയാണ്.

ഇപ്പോൾ ബോളിവുഡ് ചിത്രത്തിൽ വരെയഭിനയിച്ചു ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയിരിക്കുകയാണ് പേർളി. അഭിഷേക് ബച്ചൻ നായകനായ ലുഡോ എന്ന ചിത്രത്തിലാണ് പേർളി അഭിനയിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണം നേടി വലിയ വിജയമാണ് നേടിയത്. ഇതിൽ മലയാളി നേഴ്‌സ് ആയാണ് പേർളി അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

അഭിഷേക് ബച്ചന് ഒപ്പം, രാജ് കുമാർ റാവു, പങ്കജ് ത്രിപാഠി, ആദിത്യ റോയ് കപൂർ, സന ഫാത്തിമ, സാന്യ മൽഹോത്ര എന്നിവരും അഭിനയിക്കുന്ന ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തത് അനുരാഗ് ബസു ആണ്. ലൈഫ് ഇൻ എ മെട്രോ, ബർഫി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് അനുരാഗ് ബസു.

Advertisement