സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് താരപുത്രി സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യയുടെ മിക്ക കോമഡി വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു ഡബ്സ്മാഷ്, ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് താരപുത്രി എല്ലാവരുടെയും പ്രിയങ്കരിയായത്.
അർജുൻ സോമശേഖറുമായുളള വിവാഹത്തിന് പിന്നാലെയാണ് അടുത്തിടെ സൗഭാഗ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്. സൗഭാഗ്യയുടെയും അർജുന്റെയും വിവാഹ ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് അർജുൻ സൗഭാഗ്യയെ താലി ചാർത്തിയത്. പത്ത് വർഷത്തിലധികമായി സൗഭാഗ്യയും അർജുനും സുഹൃത്തുക്കളാണെന്ന് മുൻപ് താരാ കല്യാൺ വെളിപ്പെടുത്തിയിരുന്നു. വിവാഹ ശേഷമുളള വിശേഷങ്ങൾ പങ്കുവെച്ച് അർജുനും സൗഭാഗ്യയും എപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. നൃത്ത പഠനത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. നിരവധി വേദികളിൽ ഒരുമിച്ച് നൃത്തം അവതരിപ്പിച്ചിരുന്നു ഇരുവരും.
മുൻപ് തനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു എന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. അർജുൻ ചേട്ടനാണെങ്കിൽ ഡാഡിയുടെ ഒരുപാട് ക്വാളിറ്റികൾ ഉണ്ട്. ഒരു പാർട്ണറിൽ ഞാനാഗ്രഹിച്ച കാര്യങ്ങൾ എല്ലാ അർജുൻ ചേട്ടനിൽ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണെന്നും താരപുത്രി പറഞ്ഞിരുന്നു്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങൾ തമ്മിൽ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നുപറഞ്ഞത്.
സൗഭാഗ്യയുമായുളള വിവാഹ ശേഷം അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ച് അർജുൻ എത്തിയിരുന്നു. ഫ്ളവേഴ്സ് ടിവിയിലെ ചക്കപ്പഴം പരമ്പരയിലൂടെയാണ് അർജുൻ പ്രേക്ഷകർക്ക് മുൻപിൽ എത്താറുളളത്. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ അർജുനൊപ്പമുളള സൗഭാഗ്യയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൗഭാഗ്യ പങ്കുവെച്ച ചിത്രവും അതിന് താരപുത്രി നൽകിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമായിരിക്കുന്നത്. അവൻ എന്റെ കൈപിടിച്ചിരിക്കുകയാണ്, അത് വിടില്ല എന്നെനിക്ക് ഉറപ്പുണ്ട് എന്നാണ് അർജുനൊപ്പമുളള ചിത്രത്തിന് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തൊട്ടു പിന്നാലെ കമന്റുകളുമായി നിരവധി ആരാധകരും എത്തിയിരുന്നു. മേയ്ഡ് ഫോർ ഈച്ച് അദർ, ക്യൂട്ട് കപ്പിൾസ് എന്നൊക്കെയാണ് സൗഭാഗ്യയുടെ ചിത്രത്തിന് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.കൂടാതെ സൗഭാഗ്യ അതിസുന്ദരി ആയിരിക്കുന്നുവെന്നും കട്ടക്ക് പിടിച്ചുനിൽക്കുകയാണ് അർജുനെന്നും ആരാധകർ കുറിച്ചു.