മുല്ല എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് മീരാ നന്ദൻ. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ മീര മലയാളി കളുടെ പ്രിയപ്പെട്ട നടിയായി മാറി.
കഴിഞ്ഞ കുറേക്കാലമായി സിനിമയിൽ നിന്നും ഇടവേളയെടുത്ത് താരം ദുബായിയിൽ സെറ്റിലായിരിക്കുകയാണ്. അവിടെ ആർജെ ആയി ജോലി നോക്കുകയാണ് മീരാ നന്ദൻ.
ഇപ്പോഴിതാ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മീരാ നന്ദൻ. ഇരുപതുകളിൽ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും നേടിയ അനുഭവങ്ങളെക്കുറിച്ചുമാണ് മുപ്പതാം ജന്മദിനത്തിൽ താരം പറയുന്നത്.
മീരയുടെ വാക്കുകൾ ഇങ്ങനെ:
എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാൻ എന്താണോ അതിലേക്ക് എത്തിച്ചേരാൻ, ഉയർച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കോളജ് പൂർത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയിൽ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയിൽ ഒരു കൈ നോക്കാൻ അവസരം കിട്ടി (ഇപ്പോൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജിവിച്ചു.
പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോൾ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതൽ നല്ല ദിനങ്ങൾ മുന്നിലുണ്ടെന്ന് അറിയുന്നു.
എന്റെ ഇരുപതുകൾ നല്ലതായിരുന്നു, പക്ഷെ മുപ്പതുകൾ കൂടുതൽ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മീര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലാൽ ജോസ് ചിത്രം മുല്ലയിലൂടെയാണ് മീര മലയാളത്തിലേയ്ക്ക് എത്തിയത്. റേഡിയോ ജോക്കിയായും താരം ശ്രദ്ധ നേടിക്കഴിഞ്ഞു.