ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർനായികയായിരുന്നു നടി ദിവ്യ ഉണ്ണി. മലയാള സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ ഇടയിലെ പ്രിയ നായികമാരിൽ ഒരാൾ കൂടിായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ തന്റെ വളക്കാപ്പ് ചടങ്ങുകളുടെ ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ മൂന്നാമത്തെ കൺമണിയായ ഐശ്വര്യയെ ഗർഭം ധരിച്ചിരിക്കവേ, കഴിഞ്ഞ വർഷം നടന്ന വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ്.
ചടങ്ങിന്റെ ഒന്നാം വാർഷികത്തിൽ താരം പോസ്റ്റ് ചെയ്തത്.നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എത്ര പെട്ടന്നാണ് ഒരു വർഷം കടന്നുപോയതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം.
വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.
മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്.എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.