ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് ജനപ്രിയ സീരിയലാണ് കുടുംബവിളക്ക്. പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്കിന് ആരാധകർ ഏറെയാണ്.
ഈ പരമ്പരയിലെ വില്ലത്തിയാണ് വേദിക. വില്ലത്തിയാണെങ്കിലും വേദികയും ആരാധകർക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. നടി ശരണ്യ ആനന്ദാണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനപ്രീതി നേടിയെടുത്ത ആ താരം. ഇക്കഴിഞ്ഞ നവംബർ ആദ്യ ആഴ്ചയായിരുന്നു ശരണ്യയുടെ വിവാഹം. ഗൂരുവായൂരിൽ വെച്ചാണ് മനേഷ് രാജനുമായി ശരണ്യ വിവാഹിതയാവുന്നത്.
ഇപ്പോഴിതാ ടോക്സ് ലെറ്റ് മീ ടോക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാൻ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ പറഞ്ഞിരിക്കുന്നത്.
1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിൽ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമാണ് ഞാൻ ചെയ്തത്. ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷൻ സീൻ എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു.
പിന്നെ ഒന്നും നോക്കിയില്ല. ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിന് മുൻപ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങൾക്ക് ഇടയിൽ മമ്മൂക്ക നിൽക്കുന്നു. അവരിൽ ഒരാളായി ഞാനും ഉണ്ട്.
അന്ന് ഞാൻ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാൻ ആഗ്രഹിച്ച് നിന്ന കഥ പറഞ്ഞിരുന്നു. പഠിക്കുന്ന സമയത്ത് മമ്മൂക്കയുടെ ഒരു സിനിമയുടെ ഷൂട്ടിങ് കാണാൻ പോയി. അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കാൻ കുറേ നേരം കാത്തിരുന്നു. ഒരു സെൽഫി എടുക്കാൻ ഇത്രയ്ക്ക് ബുദ്ധിമുട്ടാണെന്ന കാര്യം നമ്മൾക്ക് അറിയില്ലല്ലോ.
സ്കൂളിൽ നിന്ന് വിശന്ന് തളർന്ന് സാധാരണ ജനങ്ങൾക്കൊപ്പം മണിക്കൂറുകളോളമാണ് ഞാൻ കാത്ത് നിന്നത്. പിന്നെ ഞങ്ങൾ പോവുകയായിരുന്നു അന്ന് ഞാൻ തീരുമാനിച്ചു, മമ്മൂക്കയുടെ കൂടെ ഒരു സെൽഫി എടുക്കുമെന്ന്.
പക്ഷേ അത് ഫോട്ടോഷൂട്ടിലാണെന്ന് കരുതിയില്ല. അന്ന് ഞാൻ മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു.
അങ്ങനെ ലാലേട്ടന്റെയും മമ്മൂക്കയുടെയും അനുഗ്രഹം ഞാൻ സ്വന്തമാക്കി. എന്റെ സിനിമയും തുടങ്ങി. കുറേ സിനിമകൾ എനിക്ക് വന്ന് തുടങ്ങി. 1971 ബിയോണ്ട് ബോർഡേഴ്സിന് ശേഷം അച്ചായൻസ് എന്ന സിനിമ ചെയ്തു.
മൂന്നാമത്തെ ചിത്രം ആകാശമിട്ടായി, ചങ്ക്സ്, എന്നിങ്ങനെ കുറേ സിനിമകൾ ചെയ്തു. ഇതിലെല്ലാം ഒരുപോലത്തെ വേഷങ്ങളായിരുന്നു കിട്ടിയത്. അതുകൊണ്ട് പെർഫോമൻസ് ചെയ്യാൻ പറ്റുന്ന കഥാപാത്രം വേണമെന്ന് എനിക്ക് തോന്നി.
അങ്ങനെ തിരഞ്ഞെടുത്ത വേഷമാണ് ചാണക്യതന്ത്രത്തിലേത്. ചിത്രത്തിൽ എസ്ഐ മീര എന്ന പേരിൽ ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും ശരണ്യ വ്യക്തമാക്കുന്നു.