ലൈവിലെത്തി മേക്കപ്പ് മാറ്റി സത്യ എന്ന പെൺകുട്ടിയിലെ ‘ദിവ്യ’ ആർദ്ര ദാസ്: മേക്കപ്പ് ഇല്ലാതെയും സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ

213

മികച്ച സീരിയലുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചാനലാണ് സീ കേരളം. നിരവധി പരമ്പരകളാണ് സംപ്രേക്ഷണം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഈ ചാനൽ മലയാളികൽക്ക് സമ്മാനിച്ചിരിക്കുന്നത്.

സീ കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾ കണ്ട് പഴകിയ അമ്മായി അമ്മ മരുമകൾ പോരല്ല. ഉന്നത നിലവാരത്തിൽ കാമ്പുള്ള കഥകളാണ് സീ കേരളം സംപ്രേക്ഷണം ചെയ്യുന്നത്. വീട്ടിലെ പ്രാരാബ്ദങ്ങൾ ഏറ്റെടുത്ത് വർക്ക് ഷോപ് മെക്കാനിക്കായി മാറിയ സത്യയുടെ കഥയാണ് സത്യ എന്ന പെൺകുട്ടി പറയുന്നത്.

Advertisements

സത്യയുടെ ചേച്ചി ദിവ്യയായി വേഷമിടുന്നത് നടി ആർദ്ര ദാസാണ്. സീരിയലിൽ തന്റേടിയും അത്യാഗ്രഹിയുമായ കഥാപാത്രമായിട്ടാണ് ആർദ്ര എത്തുന്നത്. അനുജത്തിയെ പറ്റിച്ചു സ്വന്തം കാര്യം നേടുന്ന സ്വാർത്ഥയാണ് സീരിയലിലെ ദിവ്യ.

പക്ഷേ യഥാർഥ ജീവിതത്തിൽ പാവമായ ആർദ്രയുടെ ശാലീന സൗന്ദര്യമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയത്. എന്നാലിപ്പോൾ ലൈവിലെത്തി തന്റെ മേക്കപ്പ് മാറ്റിയിരിക്കയാണ് ആർദ്ര. കഴിഞ്ഞ ദിവസം ലൈവിലെത്തി ഗായിക സിത്താര മേക്കപ്പ് മാറ്റിയിരുന്നു. പ്രോഗ്രാമിന് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനെ പരിഹസിക്കുന്നവരെയും മേക്കപ്പില്ലാതെ കാണാൻ ഭിക്ഷക്കാരിയെ പോലെ ഉണ്ടെന്ന് പറയുകയും ചെയ്യുന്നവർക്ക് മറുപടിയായിട്ടാണ് ഇതാണ് യഥാർത്ഥ ഞാൻ എന്ന് പറഞ്ഞുകൊണ്ട് സിത്താര എത്തിയത്.

ഇപ്പോൾ സിത്താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ആർദ്ര ലൈവിലെത്തി മേക്കപ്പ് മാറ്റിയത്. എന്നാൽ മേക്കപ്പ് ഇല്ലാതെയും താരത്തെക്കാണാൻ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. സ്വദേശം വയനാട് ആണെങ്കിലും ഇപ്പോൾ അച്ഛനമ്മമാർക്കൊപ്പം തൃശൂരാണ് ആർദ്ര താമസിക്കുന്നത്. സത്യ എന്ന പെൺകുട്ടിയുടെ ഷൂട്ടിങ്ങ് തിരുവനന്തപുരത്താണ് നടക്കുന്നത്.

ഷൂട്ടിങ്ങ് വേളകളിൽ തൃശൂരിൽ നിന്നും തലസ്ഥാനത്തേക്ക് ആർദ്ര എത്തും. അച്ഛനും അമ്മയും അടങ്ങുന്ന സാധാരണ കുടുംബത്തിൽ പെട്ട ദിവ്യ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് ബാംഗ്ലൂരിൽ നിന്നുമാണ്. ഫാഷൻ ഡിസൈനിങ്ങാണ് താരം പഠിച്ചത്. അഭിനേത്രി ആകണമെന്ന അടങ്ങാത്ത ആഗ്രഹം തന്നെയാണ് ആർദ്രയെ സീരിയലിലേക്ക് എത്തിച്ചത്. ആർദ്രയുടെ ഒരു ഫോട്ടോ കണ്ടിട്ടാണ് മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് താരത്തിന് ക്ഷണം കിട്ടിയത്.

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായിരുന്നു മഞ്ഞുരുകും കാലത്തിലെ അമ്പിളി. ഈ കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. മഞ്ഞുരുകും കാലത്തിനുശേഷം ഒറ്റച്ചിലമ്പ്, പരസ്പരം തുടങ്ങിയ സീരിയലുകളിലും ആർദ്ര എത്തി. ഇതിന് ശേഷമാണ് ഇപ്പോൾ സത്യയിൽ മികച്ച കഥാപാത്രമായി ആർദ്ര എത്തുന്നത്.

Advertisement