എന്റെ മറ്റെല്ലാ സിനിമകളും ആ സിനിമയ്ക്ക് വേണ്ടി ഞാൻ മാറ്റിവെച്ചു എന്നിട്ടും: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് ജയറാം

3368

മിമിക്രി വേദിയിൽ നിന്നെത്തി മലയാള സിനിമയിലെ കുടുംബ നായകനായി മാറിയ താരമാണാ നടൻ ജയറാം. അനുഗ്രഹീത സംവിധായകൻ പി പത്മരാജൻ ഒരുക്കിയ അപരൻ എന്ന സിനിമയിലൂടെ അരങ്ങേറിയ ജയറാം പിന്നീട് നിരവധി സൂപ്പർഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചു.

മലയാളത്തിന് പുറമേ മറ്റുഭാഷകളിലും ജയറാം തന്റെ നടന വൈഭവം കാഴ്ചവെച്ചിട്ടുണ്ട്. തമിഴിൽ കമൽ ഹാസനും വിജയിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം വേഷമിട്ട ജയറാം തെലുങ്കിൽ അല്ലു അർജുനടക്കമുള്ള താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
ഷഫ്ന കുറച്ച് പൊസസീവ് ആണ്, ചില രംഗങ്ങളൊക്കെ കാണുമ്പോൾ വീഡിയോ എടുത്ത് അയക്കാറുണ്ട്: വെളിപ്പെടുത്തലുമായി സജിൻ

അതേ സമയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ചും താൻ നിധി പോലെ സൂക്ഷിക്കുന്ന ഒരു മനോഹര ചിത്രത്തെക്കുറിച്ചും ജയറാം മനസ്സ് തുറക്കുകയാണ് ഇപ്പാൾ. താൻ തന്റെ എല്ലാ സിനിമകളും മാറ്റി വച്ച് കുഞ്ചൻ നമ്പ്യാർ എന്ന സിനിമയ്ക്ക് തയ്യാറായിരിക്കുമ്പോഴാണ് സംവിധായകൻ ഭരതന്റെ അപ്രതീക്ഷിത വിടവാങ്ങലെന്ന് ജയറാം പറയുന്നു.

അത് പോലെ ഒരു നഷ്ടം തന്റെ സിനിമാ ജീവിതത്തിൽ വേറേ പറയാനില്ലന്നും ജയറാം പറയുന്നു. അതേ കുറിച്ച് ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

ഇപ്പോഴും ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമെന്തെന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് പറയാനുള്ളത് ഭരതേട്ടന്റെ മരണമാണ്. കാരണം എന്നെ വച്ചൊരു സിനിമ അദ്ദേഹം പ്ലാൻ ചെയ്തിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ജീവിതമായിരുന്നു.

എന്നെ മനസ്സിൽ കണ്ട് എഴുതി, സ്‌ക്രിപ്റ്റ് മുഴുവനായി. ഞാൻ മിഴാവ് കൊട്ടുന്ന ഒരു ചിത്രം അദ്ദേഹം വരച്ച് ഫുൾ പെയിൻറ് ചെയ്തു. അതിന് വേണ്ടി മുടി വളർത്താൻ തീരുമാനിക്കുകയും ചെയ്തു, പാറി പറന്ന് നടക്കുന്ന മുടിയോടെ മിഴാവ് കൊട്ടുന്ന ഒരു ചിത്രമാണ് അദ്ദേഹം വരച്ചത്.

ആ രൂപം കാണിച്ച് തന്നിട്ട് ഇതായിരിക്കണം രൂപമെന്ന് പറഞ്ഞു വെയിറ്റ് കുറയ്ക്കണമെന്നും പറഞ്ഞു. ഇനി ഒരു സിനിമയും ഞാൻ ചെയ്യുന്നില്ല. ഇതിന് വേണ്ടി ഞാൻ മറ്റെല്ലാ സിനിമകളും മാറ്റി വയ്ക്കാമെന്ന് ഭരതേട്ടന് വാക്കും കൊടുത്തു. പക്ഷേ അത് ചെയ്യും മുൻപേ അദ്ദേഹം പോയി.

Also Read
അത്രയധികം സഹായങ്ങൾ ചെയ്ത് കൊടുത്തിട്ടുള്ള എന്നെ ജഗതിക്ക് ഇന്ന് കണ്ടാൽ അറിയില്ല; മല്ലിക കണ്ടാൽ ഹാ എന്ന് പറയും; വെളിപ്പെടുത്തൽ

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണത്. അദ്ദേഹം വരച്ചു നൽകിയ ചിത്രം മദ്രാസിലെ എന്റെ വീട്ടിൽ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ജയറാം പറയുന്നു.

Advertisement