മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് മണികണ്ഠൻ ആചാരി. നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിലെത്തിയ മണികണ്ഠൻ ആചാരി സ്റ്റൈൽ മന്നൻ രജനികാന്തിന് ഒപ്പവും അഭിനയിച്ച് പേരെടെത്തു.
2020 ഏപ്രിൽ 26നായിരുന്നു മണികണ്ഠൻ ആചാരി വിവാഹിതനായത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ച് വിവാഹിതനായ താരം വിവാഹാ ആവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തിയിരുന്നു.
ത്യപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ചായിരുന്നു മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇപ്പോഴിതാ ഇരുവരും ഒന്നായതിന് ശേഷമുള്ള അഞ്ജലിയുടെ ആദ്യ ജന്മദിനമായിരുന്നു നവംബർ 19ന്. പ്രയതമയുടെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മണികണ്ഠൻ.
എന്റെ പ്രിയ സഖിക്ക് ജന്മദിനാശംസകൾ എന്നാണ് ഇരുവരും ഒപ്പമുള്ള ചിത്രത്തോടൊപ്പം മണികണ്ഠൻ സോഷ്യൽ മീഡിയയില് കുറിച്ചത്. പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. സഖിക്ക് ആശംസകൾ നേർന്നുകൊണ്ട് താരങ്ങളും ആരാധകരും ആണ് രംഗത്ത് വന്നത്.
ദീർഘകാലവും നിങ്ങളുടെ ഈ സ്‌നേഹം നിലനിൽക്കട്ടെയെന്നും, മെയിഡ് ഫോർ ഏച്ച് അദർ കപ്പിൾ ആണെന്നും ആരാധകർ അഞ്ജലിക്കുള്ള ആശംസയ്ക്ക് ഒപ്പം കുറിച്ചു. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്.
പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന ചിത്രം.