പ്രദർശനത്തിയത് വെറും പതിനാറ് തിയേറ്ററുകളിൽ മാത്രം, പറഞ്ഞത് നായകന്റെ തോൽവിയുടെ കഥ, എന്നിട്ടും ആ മോഹൻലാൽ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി

12470

നടനെന്ന നിലയിലാണ് പുതുതലമുറ ശ്രീകാന്ത് മുരളിയെ അറിയുന്നതെങ്കിലും വർഷങ്ങളുടെ സിനിമ പരിചയവുമായി ഫീൽഡിൽ തന്നെയുള്ള വ്യക്തിയാണ് ശ്രീകാന്ത് മുരളിയെന്ന് പലർക്കും അറിയാത്ത കാര്യമാണ്. ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന സംവിധായകന്റെ സഹ സംവിധായകന്റെ റോളിൽ വർഷങ്ങൾ പ്രവർത്തിച്ചയാളാണ് ശ്രീകാന്ത് മുരളി.

അതേ സമയം തന്റെ ഗുരുവായി പ്രിയദർശനെ തന്നെ തെരഞ്ഞെടുത്തതിന്റെ കാര്യം വിശദീകരിക്കുകയാണ്. താളവട്ടം എന്ന സിനിമ കണ്ട ശേഷമാണ് തനിക്ക് പ്രിയദർശന്റെ സഹസംവിധായകനായി പ്രവർത്തിക്കണമെന്ന മോഹം തോന്നി തുടങ്ങിയത്. പതിനാറ് തിയേറ്ററുകളിൽ മാത്രം പ്രദർശനത്തിനെത്തിയ താളവട്ടം നായകന്റെ തോൽവിയുടെ കഥയായിരുന്നു.

Advertisements

എന്നിട്ടും അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി, ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് ശ്രീകാന്ത് മുരളി വ്യക്തമാക്കുന്നു. താളവട്ടം എന്ന സിനിമയാണ് എന്നെ പ്രിയദർശൻ സാറിന്റെ അസിസ്റ്റൻറ് ആകാൻ എന്നെ മോഹിപ്പിച്ചത്.

Also Read
അങ്ങനെയൊക്കെ ചെയ്യുന്ന പുരുഷന്മാരെ തീരെ ഇഷ്ടമല്ല, ഞാൻ പ്രാധാന്യം കൊടുക്കുന്നത് മറ്റൊരു കാര്യത്തിലാണ് രശ്മിക മന്ദാന

കാരണം അന്നത്തെ കാലഘട്ടത്തിൽ അതിന്റെ ടെക്‌നിക് വശങ്ങൾ അത്രയ്ക്ക് അത്ഭുതമായിരുന്നു. വെറും പതിനാറ് തിയേറ്ററുകളിൽ മാത്രം പ്രദർശനത്തിനെത്തിയ ചിത്രം നായകന്റെ തോൽവിയുടെ കഥയായിരുന്നു, എന്നിട്ടും താളവട്ടം എന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. സൽമാൻ ഖാൻ അഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ എനിക്ക് സഹ സംവിധായകനായി വർക്ക് ചെയ്യാൻ സാധിച്ചിരുന്നു.

അതേ സമയം നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിിൽ വക്കീലിന്റെ വേഷം അവതരിപ്പിച്ചായിരുന്നു അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 32 വർഷത്തിലധികമായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഒരു യാത്രയുടെ അന്ത്യമെന്ന കെജി ജോർജ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സഹസംവിധായകനായി അരങ്ങേറിയത്.

പിന്നണിയിൽ മാത്രമല്ല ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പ്രിയദർശന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയായ തേന്മാവിൻ കൊമ്പത്തിന്റെ ഹിന്ദി പതിപ്പിൽ സഹസംവിധായകനായും ശ്രീകാന്ത് മുരളി പ്രവർത്തിച്ചിരുന്നു.

Also Read
മരയ്ക്കാറിന്റെ പേരിൽ പ്രിയദർശന് കടുത്ത ഭാഷയിൽ മോഹൻലാലുമായിട്ട് സംസാരിക്കേണ്ടി വന്നു, അങ്ങോട്ടും ഇങ്ങോട്ടും സംസാരം ഉണ്ടായി; വെളിപ്പെടുത്തൽ

സിനിമയ്ക്ക് പുറമെ ചാനൽ പരിപാടികളുടെ പിന്നണിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവാറുണ്ട്.
വിനീത് ശ്രീനിവാസൻ ചിത്രമായ എബിയിലൂടെയായിരുന്നു അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. ബിഗ് ബോസ് ഷോയുടെ പിന്നണിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാൽ ആ സമയത്ത് സിനിമയിലെ അവസരങ്ങളൊന്നും സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Advertisement