മലയാള സിനിമയിൽ നടിയായും ഗായികയായുമെല്ലാം തിളങ്ങിയ താരസുന്ദരിയാണ് അപർണ ബാലമുരളി. ദിലീഷ് പോത്തന്റെ ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് നായികയായും സഹനടിയായുമെല്ലാം അപർണ മലയാളത്തിൽ സജീവമായിരുന്നു.
അതേസമയം അപർണയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി പുറത്തിറങ്ങിയ നടിപ്പിൻ നായകൻ സുരറൈ പോട്രു ലോകം മുവുവൻ തരംഗമായി മാറിയിരുന്നു. ദീപാവലി റിലീസായി എത്തിയ സൂര്യ ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്. സുരറൈ പോട്രിൽ നടിപ്പിൻ നായകന്റെ ഭാര്യയുടെ റോളിലെത്തിയ അപർണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
സൂര്യയ്ക്കൊപ്പം അപർണയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. അതേസമയം സുരറൈ പോട്രു ടീമിനെ പ്രശംസിച്ചുകൊണ്ടുളള നടൻ വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു.
എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എന്നാണ് സിനിമ കണ്ട ശേഷം അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട കുറിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പമാണ് താൻ സിനിമ കണ്ടതെന്ന് തന്റെ ട്വീറ്റിൽ വിജയ് പറയുന്നു. ഞങ്ങളിൽ മൂന്ന് പേർ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന സിനിമയിൽ തന്നെയായിരുന്ന.
എന്തൊരു മികച്ച പെർഫോമറാണ് സൂര്യ താങ്കൾ. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു. ഒരു സംവിധായികയെന്ന നിലയിൽ നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തെയും ഛായാഗ്രാഹകനെയുമെല്ലാം അഭിനന്ദിച്ചുകൊണ്ട് കൂടിയാണ് വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം വർഷങ്ങൾക്ക് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചുവരവാണ് സുരൈ പോട്രിലൂടെ കണ്ടതെന്ന് സിനിമ കണ്ട മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. ഏയർ ഡെക്കാൻ സ്ഥാപകൻ ജിആർ ഗോപിനാഥിന്റെ ജീവിത കഥ ആസ്പദമാക്കിയാണ് സൂര്യയുടെ സുരറൈ പോട്രു ഒരുക്കിയിരിക്കുന്നത്.
നെടുമാരൻ രാജാങ്കം എന്ന കഥാപാത്രമായി സൂര്യ അഭിനയിച്ച ചിത്രത്തിൽ ഭാര്യ സുന്ദരി ബൊമ്മി നെടുമാരൻ ആയാണ് അപർണ അഭിനയിച്ചത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് സൂര്യയുടെ സുരരൈ പോട്രു കണ്ടിരിക്കുന്നത്. ലോക്കഡൗൺ മൂലം തിയ്യറ്റരുകൾ അടവായതിനാൽ ആമസോൺ പ്രൈം വഴിയാണ് സൂര്യ ചിത്രം റിലീസ് ചെയ്തത്.