കുറച്ചു ബ്രെസ്റ്റും വയറും കാണുന്നു അത് എല്ലാവർക്കും ഉള്ളത് തന്നെയല്ലെ: തന്റെ ഫോട്ടോഷൂട്ടിന് താഴെ മോശം കമന്റിട്ടവർക്ക് കിടിലൻ മറുപടിയുമായി അർച്ചന

6472

സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി മാറിയത്. അതിൽ വെഡിങ് തീം ഫോട്ടോഷൂട്ട് അടക്കം വെത്യസ്തമായ നിരവധി കിടിലൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ആ കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയത് വെഡിങ് തീമിൽ എത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു. ഗ്ലാമറസായുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി ആളുകൾ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തി. അതേ സമയം ആ ചിത്രത്തിന് വിമർശങ്ങളും കുറവല്ലായിരുന്നു.

Advertisements

നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് മോശം കമന്റ് കളുമായി രംഗത്ത് എത്തിയത്. വളരെ പെട്ടന്ന് വൈറലാ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശകരുടെ മോശം കമന്റ് കൾ അതിരുവിട്ടപ്പോൾ ഒടുവിൽ ഫോട്ടോഷൂട്ടിലെ മോഡൽ തന്നെ പ്രതികരണവും സത്യാവസ്ഥയും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

വെഡിങ് ഫോട്ടോഷൂട്ട് എന്ന രീതിയിൽ പ്രചരിച്ച ചിത്രങ്ങൾ എന്നാൽ യാതാർത്ഥ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നില്ല. റിച്ച്വൽ വെഡിങ് കമ്പനിക്ക് വേണ്ടി വെഡിങ് തീമിലുള്ള ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു അതെന്നായിരുന്നു ഫോട്ടോഷൂട്ടിൽ ഉണ്ടായിരുന്ന മോഡലായ അർച്ചന അനില വെളിപ്പെടുത്തിയത്.

ചിത്രങ്ങൾ വൈറലായതോടെ ചിത്രങ്ങൾക്ക് താഴെ മോാശം കമന്റുകളും ഒപ്പം അർച്ചനയുടെ വീട്ടുകാരെ മോശം പറയുന്ന കമന്റുകളും കണ്ടതോടെയാണ് താരം പ്രതികരണവുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയത്. തന്റെ ചിത്രങ്ങൾക്ക് മുൻപും വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും, തന്നെ വിമർശിക്കുന്നതിനു പ്രശ്‌നമില്ലെന്നും എന്നാൽ തന്റെ വീട്ടുകാരെ വിമർശിക്കുന്നത് ശരിയല്ല എന്നും താരം പറയുന്നു.

നടന്നത് ഒരു ഫോട്ടോഷൂട്ട് മാത്രമാണെന്നും യഥാർത്ഥ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് അല്ല എന്നും അനില വെളിപ്പെടുത്തുന്നുണ്ട്. കുറച്ചു ബ്രെസ്റ്റും വയറും കാണുന്നു അത് എല്ലാവർക്കും ഉള്ളത് തന്നെയല്ലെ എന്നാണ് അർച്ചന ചോദിക്കുന്നത്. എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിട്ടുണ്ട് .

ഫോട്ടോഷൂട്ട് വൈറലായതോടെയാണ് മോശം കമന്റുകളും അഭിപ്രായങ്ങളുമായി സ്ത്രീകൾ അടക്കം അനിലയെ വിമർശിച്ച് രംഗത്ത് വന്നത്. ജിം ട്രെയിനറായിരുന്ന അർച്ചന നിലവിൽ മോഡലിംഗ് രംഗത്താണ് ജോലി ചെയ്യുന്നത്.

Advertisement