അവാർഡ് സിനിമയിലെ മമ്മൂട്ടി എന്ന് പറഞ്ഞ് കൊമേഴ്‌സ്യൽ സിനിമയിൽ നിന്ന് വളരെ ഭീകരമായി തന്നെ എന്നെ മാറ്റി നിർത്തി: തുറന്നു പറഞ്ഞ് ഇർഷാദ്

80

വർഷങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ഥ വേഷങൾ ചെയ്ത് നിൽക്കുന്ന നടനാണ് ഇർഷാദ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ തുടങ്ങി സഹ നടനായും വില്ലനായും നായകനായും സ്വഭാവ നടനായും ഒക്കെ ഇർഷാദ് മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു.

ബിഗ് സ്‌ക്രീൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഇർഷാദ്. സീരിയലുകളിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. 1998ൽ ആയിരുന്നു നടന്റെ സിനിമ പ്രവേശനം. പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്.

Advertisements

സഹനടൻ, വില്ലൻ വേഷത്തിൽ സജീവമായിരുന്ന ഇർഷാദ് നായകനാവുന്നത് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി മികച്ച ചിത്രങ്ങൾ ഇർഷാദിനെ തേടിയെത്തുകയായിരുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു ഇർഷാദ്. ദൃശ്യം സിനിമയിലെ മാന്യനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേ സമയം ഒരു സമയത്ത് കൊമേഴ്‌സ്യൽ ചിത്രങ്ങളിൽ നിന്ന് തന്നെ പൂർണ്ണമായി മാറ്റി നിർത്തപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇർഷാദ് ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമാ മേഖലയിൽ താൻ അറിയപ്പെട്ടിരുന്നത് അവാർഡ് സിനിമയിലെ മമ്മൂട്ടി എന്നായിരുന്നുവെന്ന് താരം പറയുന്നു. അങ്ങനെ അവഗണിച്ചതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തന്റെ പിആർഒ വർക്കിന്റെ കുഴപ്പം ആയിരിക്കാം അതന്നും ഇർഷാദ് തുറന്നു പറയുന്നു.

ഇർഷാദിന്റെ വാക്കുകൾ ഇങ്ങനെ:

കൊമേഴ്‌സ്യൽ സിനിമയിൽ നിന്ന് വളരെ ഭീകരമായി തന്നെ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. അതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അങ്ങനെയൊരു അവസ്ഥയുണ്ടായിട്ടുണ്ട്. എന്റെ പിആർഒ വർക്കിന്റെ കുഴപ്പമായിരിക്കാം. അവാർഡ് സിനിമയിലെ മമ്മൂട്ടി എന്നായിരുന്നു സിനിമാക്കാർക്കിടയിൽ ഞാൻ അറിയപ്പെട്ടിരുന്നത്.

ആന്റോ ജോസഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ചിലർ ഓഫ്ബീറ്റ് സിനിമ ശൈലിയിലെ ഒരു കഥ പറയാനായി ഇവിടുത്തെ പ്രമുഖ താരങ്ങളുടെ അടുത്തെത്തും. അവർ അത് റിജക്റ്റ് ചെയ്യുമ്പോൾ നേരേ തൃശ്ശൂർക്ക് വണ്ടി കയറും. നടൻ ഇർഷാദിനോട് പറയാൻ.

ഞാൻ അത്തരം സിനിമകളിൽ കൂടുതൽ അഭിനയിച്ചത് കൊണ്ട് ഇവൻ അവാർഡ് സിനിമയുടെ ആളു തന്നെയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. പക്ഷേ എല്ലാത്തരം സിനിമയിലും അഭിനയിക്കാൻ ഇഷ്ടമുള്ള നടനാണ് ഞാൻ എന്നും താരം പറയുന്നു.

അടുത്തിടെ തിയേറ്ററിലെത്തിയ യംസി ജോസഫ് സംവിധാനംചെയ്ത വികൃതി എന്ന ചിത്രത്തിലെ അളിയൻ വേഷം ഇർഷാദിനെ ശ്രദ്ധേയനാക്കിയിരുന്നു. അതുപോലെ തന്നെ തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രിൻസിപ്പൽ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വികൃതിയിലെ അളിയൻ കഥാപാത്രവും തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രിൻസിപ്പൽ കഥാപാത്രവും ഒരു നടനെന്ന നിലയിൽ എനിക്കേറെ ഗുണം ചെയ്തിട്ടുണ്ടെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളായി നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമയുടെ ഭാഗമാകുക എന്നതാണ് ഒരു നടന്റെ ഭാഗ്യമാണെന്നും നടൻ കൂട്ടിച്ചേർത്തു.

Advertisement