അഗസ്റ്റിന്റെ ഓർമ്മ ദിവസം മറക്കാതെ മമ്മൂട്ടി, ഒരു മമ്മൂക്കയ്ക്ക് മാത്രമേ ഇദ്ദേഹത്തെ സ്മരിക്കാൻ കഴിഞ്ഞുള്ളല്ലോ എന്ന് ആരാധർ

815

ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തി ആയിരുന്നു അഗസ്റ്റിൻ. നിരവധി കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്.

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിലും സുരേഷ്‌ഗോപിക്കും എല്ലാം ഒപ്പം അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മികച്ച ഒരു സിനിമാ നിർമ്മാതാവ് കൂടി ആയിരുന്നു അദ്ദേഹം. യുവ നടി ആൻ അഗസ്റ്റിൻ അദ്ദേഹത്തിന്റെ മകളാണ്.

Advertisements

2013 നവംബർ 14നായിരുന്നു അഗസ്റ്റിൻ ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം അഗസ്റ്റിന്റെ ഏഴാം ചരമ വാർഷികമായിരുന്നു. ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി.

അഗസ്റ്റിന്റെ ചിത്രത്തിനൊപ്പം ഓർമ്മപൂക്കൾ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി അദ്ദേഹത്തിനെ ഓർത്തത്.
അഗസ്റ്റിന്റെ ഓർമകൾക്ക് മുമ്പിൽ മമ്മൂട്ടി ഓർമപൂക്കൾ അർപ്പിച്ചതോടെ നടന് പ്രണാമം അർപ്പിച്ച് നിരവധി പേർ കമന്റ് ചെയ്തു.

ഒരു മമ്മൂക്കയ്ക്ക് മാത്രമേ ഇദ്ദേഹത്തെ സ്മരിക്കാൻ കഴിഞ്ഞുള്ളൂ.പ്രണാമം എന്നായിരുന്നു ഒരാളുടെ കമന്റ്.ഇതിന് ഒരാൾ നൽകിയ മറുപടി, ഇവർക്ക് ഒരു സംഘടന ഇല്ലേയെന്നും മൺമറഞ്ഞ കലാകാരന്മാരെ സ്മരിക്കുക അവരുടെ കുടുംബ വിശേഷങ്ങൾ അന്വേഷിക്കുക തുടങ്ങിയ ഉത്തരവാദിത്തം ആ സംഘടനയ്ക്ക് ഇല്ലേയെന്നും ആയിരുന്നു.

നാടക രംഗത്ത് നിന്നുമായിരുന്നു അഗസ്റ്റിൻ സിനിമ രംഗത്ത് എത്തുന്നത്. അവസാനമായി അദ്ദേഹം അഭിനയിച്ചത് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലായിരുന്നു. കമ്മീഷണർ, ദേവാസുരം, സദയം, ആറാം തമ്പുരാൻ, ചന്ദ്രലേഖ, ഇന്ത്യൻ റുപ്പി തുടങ്ങിയവ അഗസ്റ്റിൻ അഭിനയിച്ച ചില ശ്രദ്ധേയമായ സിനിമകളാണ്.

പക്ഷാഘാതത്തെ തുടർന്ന് ഏറെ കാലം ചികിത്സയിൽ ആയിരുന്നു അഗസ്റ്റിൻ. കരൾ രോഗം മൂലം 2013 നവംബർ 14ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ ാേകത്തോട് വിടപറയുകയായിരുന്നു. മക്കളിൽ ഒരാളായ ആൻ അഗസ്റ്റിൻ മലയാളസിനിമയിൽ നടി എന്ന നിലയിൽ ശ്രദ്ധേയ ആയിരുന്നു. സിനിമാറ്റോഗ്രഫർ ജോമോൻ ടി ജോണുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ആൻ അഗസ്റ്റിൻ ഇപ്പോൾ.

Advertisement