ജീവയെ കുറിച്ചുള്ള മോശം കമന്റുകൾ കണ്ടപ്പോൾ സങ്കടം തോന്നി; മറുപടി കൊടുത്ത് ഭാര്യ അപർണ്ണ തോമസ്

405

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് ജീവ ജോസഫ്. സീ കേരളത്തിലെ സരിഗമപയിലൂടെയായിരുന്നു ജീവ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ജീവയുടെ ഭാര്യയാണ് നടിയും അവതാരകയുമായ അപർണ തോമസ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ ദമ്പതികൾ.

എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ അഞ്ചാം വിവാഹ വാർഷിക ദിനത്തിലെ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചുമെല്ലാം അപർണ്ണ തുറന്ന് പറഞ്ഞിരിക്കുകയാണ്. ആ ഫോട്ടോ കണ്ടപ്പോൾ കൂടുതൽ പേരും പോസിറ്റീവ് കമന്റുകളാണ് പറഞ്ഞത്.

Advertisements

അതേ സമയം തന്നെ നെഗറ്റീവ് കമന്റുകളുമായാണ് ചിലരെത്തിയത്. സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചതെന്നും ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങൾ പങ്കുവെക്കുന്നത് ശരിയല്ലല്ലോയെന്നും ഒക്കെയായിരുന്നു പലരും ചോദിച്ചത്. ഇതൊക്കെ കണ്ടാൽ നിങ്ങളെ വെറുക്കുമെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു.

നെഗറ്റീവ് കമന്റുകൾ കണ്ട് ഞാൻ പ്രതികരിക്കാൻ നോക്കിയിരുന്നു. ജീവയാണ് അത് തടഞ്ഞത്. നെഗറ്റീവ് കമന്റ് പറഞ്ഞ് ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കിൽ അത് നടന്നോട്ടെ. നമ്മൾ പോസിറ്റീവായി ചിന്തിച്ചാൽ മതിയെന്നായിരുന്നു ജീവ പറഞ്ഞത്. തന്റെ വസ്ത്രധാരണത്തെ വിമർശിച്ചും ചിലരെത്തിയിരുന്നു. എനിക്ക് കംഫർട്ടാവുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്.

മോശം തോന്നുന്നതോ, പറ്റാത്തതോ ആയ വസ്ത്രങ്ങളൊന്നും ധരിക്കാറില്ലെന്നും അപർണ്ണ പറയുന്നു. നേരത്തെയും അപർണ്ണയുടെ വസ്ത്രധാരണത്തെ വിമർശിച്ച് വളരെയധികം പേർ എത്തിയിരുന്നു.

Advertisement