തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ വമ്പൻ തിരിച്ചുവരവ് നടത്തിയ സൂരരൈ പൊട്രുവിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സിനിമയാണ് സൂരരൈ പൊട്രു എന്നാണ് പരക്കെയുള്ള അഭിപ്രായം. സിനിമയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഇപ്പോൾ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ സൂര്യയെയും മലയാളി താരം അപർണ ബാല മുരളിയെയും ആരാധകർ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഇരുവരും സിനിമയുടെ ആകർഷണങ്ങളായി മാറുകയുണ്ടായി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സൂരരൈ പൊട്രുവിലെ ബൊമ്മിയെന്ന് അപർണ ബാലമുരളി ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
യഥാർഥത്തിൽ തമിഴിൽ മികച്ച കഥാപാത്രം ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. സൂരരൈ പൊട്രു രണ്ടു വർഷമെടുത്തു. അതുകൊണ്ടുതന്നെ കൂടുതൽ സിനിമകളിൽ ഒപ്പിട്ടില്ല. സംവിധായകർ സൂരരൈ പൊട്രു കാണണമെന്നും എനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ മനസിലാക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
എനിക്ക് തന്നെത്തന്നെ തെളിയിക്കാൻ കഥാപാത്രം ആവശ്യമായിരുന്നുവെന്നും അപർണ ബാലമുരളി പറയുകയുണ്ടായി. ഞാൻ ചെയ്ത രംഗങ്ങൾ ഏതെങ്കിലും സംവിധായികയെ സന്തോഷിപ്പിച്ചുണ്ടെങ്കിൽ സൂര്യ സർ ആയിരുന്നു ഒപ്പം അഭിനയിക്കാൻ ഉണ്ടായിരുന്നത് എന്നതുകൊണ്ടാണ്. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്, ഒപ്പം അഭിനയിക്കുന്നവർക്ക് പിന്തുണ നൽകുന്ന ആളാണ്.
അങ്ങനെയാണ് എനിക്ക് മികച്ചതായി ചെയ്യാൻ കഴിഞ്ഞത്. മധുര ഭാഷയിൽ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സഹതാരങ്ങളോടുള്ള സൂര്യ സാറിന്റെ പെരുമാറ്റം പ്രചോദനമാണ് എന്നും അപർണ ബാലമുരളി കൂട്ടിച്ചേർക്കുകയുണ്ടായി. എഴുത്തുകാരനും ഇന്ത്യൻ ആർമിയിലെ മുൻ ക്യാപ്റ്റനും എയർ ഡെക്കാൺ സ്ഥാപകനുമായ ജി ആർ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കി എടുത്ത ചിത്രമാണ് സൂരര്രൈ പൊട്രു .
ബൊമ്മി എന്ന കഥാപാത്രമായി അപർണ ബാലമുരളിയുടെ അഭിനയം മികച്ചതായിരുന്നുവെന്ന് സിനിമ കണ്ട ജി ആർ ഗോപിനാഥും അഭിപ്രായപ്പെട്ടിരുന്നു. സൂര്യയുടെ കരിയറിലെയും വൻ തിരിച്ചുവാണ് സൂരരൈ പൊട്രു എന്ന സിനിമ.