മലയാളത്തിന്റെ ക്ലാസ്സിക് സംവിധായൻ ഹരിഹരന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് മംമ്താ മോഹൻദാസ്. പിന്നീട് നിരവദി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറി മംമ്താ മോഹൻദാസ്.
മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം നായികയായി അഭിനയിച്ച മംമ്ത മോഹൻദാസ് ഇന്ന് മലയാള സിനിമയിലെ തന്നെ നമ്പർവൺ നായികമാരിൽ ഒരാളാണ്. മികച്ച ഒരു ഗായിക കൂടിയായ മംമ്ത പാടിയ വിജയ് സിനിമയിലെ ഡാഡി മമ്മി എന്ന ഗാനം സർവ്വകാലഹിറ്റാണ്.
Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ
അതേ സമയം 2011 ത്തിൽ മംമതയുടെ വിവാഹം കഴിഞ്ഞെങ്കിലും തൊട്ടടുത്ത വർഷം തന്നെ നടി ഡിവോഴ്‌സ് ആയിരുന്നി. പിന്നീട് ഇതു വരെ മറ്റൊരു വിവാഹത്തെക്കുറിച്ച് താരം സംസാരിച്ചിട്ടില്ല. ഇപ്പോൾ വീണ്ടും ഈ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ നടി ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മംമ്ത മോഹൻദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മംമ്തയുടെ വാക്കുകൽ ഇങ്ങനെ;
എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരു പരിധിവരെ തീരുമാനിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തികളിൽ ഒരാളാണ് ഞാൻ. അത് വ്യക്തിപരമായ ജീവിതത്തിൽ ആയാലും ശരി എൻഖെസിനിമ ജീവിതത്തിലായാലും ശരി.
ഇപ്പോൾ ഒരുപാട് ഓർമകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാൻ. ഭാവിയിൽ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് അറിയാം. ജീവിതത്തിൽ കുറച്ചുകൂടി ഒരു ക്ലാരിറ്റി ലഭിക്കുന്ന സമയത്ത്, ഒരു പങ്കാളിയെ ആവാം എന്നും മംമ്ത മോഹൻദാസ് പറയുന്നു.
മംമ്ത മോഹൻദാസ് മലയാളത്തിൽ അവസാനം ആയി അഭിനയിച്ചത് ഫോറൻസിക് എന്ന ചിത്രത്തിലായിരുന്നു. തേടൽ എന്നാ മ്യൂസിക് ആൽബത്തിലും മംമ്ത മോഹൻദാസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് ഇനി അഭിനയിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ എന്ന ചിത്രത്തിലും മംമ്ത മോഹൻദാസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ബിഗ്ബിയിയും മംമ്ത നല്ലൊരു വേഷം ചെയ്തിരുന്നു.