ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശർമ്മയും സിനിമാ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരുടെയും പുതിയ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരെല്ലാം ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
അതേസമയം ലോക്ഡൗൺ കാലത്താണ് അനുഷ്‌ക ഗർഭിണിയായ വിവരം താരദമ്പതികൾ പുറത്തുവിട്ടത്. അടുത്ത വർഷം ജനുവരിയിൽ ആദ്യത്തെ കൺമണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്ന് അനുഷ്‌കയും കോഹ്ലിയും ആരാധകരെ അറിയിച്ചിരുന്നു. തുടർന്ന് ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് അനുഷ്‌ക എപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
അടുത്തിടെ ഐപിഎല്ലിനായി കോഹ്ലി ദുബായിലേക്ക് പോയപ്പോൾ അനുഷ്‌കയും ഒപ്പം പോയിരുന്നു. കോഹ്ലിയ്ക്കും ടീമിനും പിന്തുണയുമായി മിക്ക മൽസര വേദികളിലും അനുഷ്‌കയും ഉണ്ടായിരുന്നു. ഐപിഎൽ മൽസരത്തിനിടെയുളള താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം അനുഷ്‌ക ശർമ്മയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായി മാറിയിരുന്നു.
കേരളസദ്യ ആസ്വദിച്ച് കഴിച്ചതിന്റെ സന്തോഷമാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. സദ്യ കഴിക്കാനുളള മോഹത്തിൽ അത് കഴിക്കുന്നതിനിടെയുളള ഒരു ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഓ ബ്ലിസ് എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരുന്നത്.
അടുത്തിടെ വിരാട് കോഹ്ലിയുടെ ജന്മദിനവും ദുബായിൽ വെച്ച് അനുഷ്‌കയും ബാംഗ്ലൂർ ടീമും ആഘോഷിച്ചിരുന്നു. അന്ന് പിറന്നാൾ ആഘോഷത്തിനിടെയുളള ഇരുവരുടെയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ലോക്ഡൗൺ കാലവും സമൂഹ മാധ്യമങ്ങളിൽ ആക്ടീവായിരുന്നു താരദമ്പതികൾ. വീട്ടിൽ വെച്ച് ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്നതിന്റെയും ഗെയിം കളിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ അനുഷ്‌കയും കോഹ്ലിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
മുൻപ് ആദ്യമായാണ് തങ്ങൾ ഇത്രയും മാസങ്ങൾ ഒരുമിച്ച് ചെലവഴിച്ചതെന്ന് വിരാട് കോഹ്ലി പറഞ്ഞിരുന്നു. ലോക്ഡൗണിൽ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി, അച്ഛനാവാൻ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞിരുന്നു.
അതേസമയം പ്രസവ സമയത്ത് അനുഷ്‌കയ്ക്കൊപ്പം നിൽക്കുന്നതിനായി ഓസ്ട്രേയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി ഇന്ത്യയിലെത്തും. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. ഏകദിന, ട്വന്റി 20 മൽസരങ്ങളിലെല്ലാം കളിക്കുന്ന താരം ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റ് കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങും.