വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു സിനിമാ ആരാധകരും കേരളത്തിൽ ഉണ്ടാകില്ല. എപ്പോവും വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് കൃഷ്ണകുമാർ. സുരേഷ്‌ഗോപി നായകനായ കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്.
ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ. 1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്.4 മക്കളാണ് ഇരുവർക്കുള്ളത്. മൂത്തമകൾ അഹാന കൃഷ്ണകുമാർ ഇതിനോടകം സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു .മറ്റു രണ്ട് പേർ സിനിമയിൽ ചെറിയ വേഷങ്ങൾ അഭിനയിക്കുകയും ചെയ്തു. ഇവരുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്.
ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് മറ്റു മൂന്ന് മക്കൾ. പ്രേക്ഷകരുമായി ചാനലിലൂടെ സംവദിക്കാൻ ഓരോരുത്തരും സമയം കണ്ടെത്താറുണ്ട്. ഇതിലൂടെ തന്നെ ആരാധകർ ചോദിക്കുന്ന സംശയങ്ങൾക്ക് കൃത്യമായി മറുപടിയുംനൽകാറുണ്ട്. കൃഷ്ണകുമാറിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കുടുംബത്തിലെ എല്ലാവരുടെയും തലമുടിയുടെ രഹസ്യമാണ് കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നത്. ആ രഹസ്യം ഒടുവിൽ പരസ്യമാക്കുകയാണ്. വെളിച്ചെണ്ണയും ആവണക്കെണ്ണയും കറുവേപ്പിലയും ചേർത്തുള്ള എണ്ണയാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും കൃഷ്ണ കുമാർ പറഞ്ഞു.
ഒരു ലിറ്റർ വെളിച്ചെണ്ണ, 100 മില്ലിലിറ്റർ ആവണക്കെണ്ണ, ആവശ്യത്തിന് കറുവേപ്പില എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാൻ വേണ്ടത്. വെളിച്ചെണ്ണയിലേയ്ക്ക് ആവണക്കെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. നന്നായി ചൂടായതിന് ശേഷം കറുവേപ്പില ഉണക്കി പൊടിച്ചത് ചേർക്കാം. കുറച്ചുനേരം കഴിഞ്ഞ് തണുക്കാൻ വയ്ക്കാം. ഒരു ദിവസത്തിന് ശേഷം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാമെന്നും കൃഷ്ണകുമാർ പറയുന്നു.