ശാലീന സുന്ദരിയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തിലെ മുൻനിരനായികയായി മാറി അനു സിത്താരം. മലയാളത്തിലെ ഒട്ടുമിക്ക യുവാരങ്ങൾക്കും ഒപ്പം അഭിനയിച്ച സൂപ്പർതാര സിനിമകളിലും വേഷമിട്ട് കഴിഞ്ഞു.
അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് അനു സിത്താര. മെഗാസ്റ്റാറിനോടുള്ള ആരാധനയെ കുറിച്ച് നടി പല വേദികളിൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യണമെന്നായിരുന്നു നടിയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ അനുവിന്റെ ആഗ്രഹം സഫലമായത് 2018 പുറത്തിറങ്ങിയ ഒരു കുട്ടനാടൻ ബ്ലോഗിലൂടെയായിരുന്നു.
ചിത്രത്തിൽ ഹേമ എന് കഥാപാത്രത്തെയാണ് അനു അവതരിപ്പിച്ചത്. പിന്നീട് മാമാങ്കത്തിലും മമ്മൂട്ടിയ്ക്ക് ഒപ്പം അനു എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് നടിയുടെ ഒരു പഴയ അഭിമുഖമാണ്. പിറന്നാൾ ദിവസം മമ്മൂക്ക നൽകിയ സർപ്രൈസിനെ കുറിച്ചാണ് അനു സിത്താരം ഏറെ അഭിമാനത്തോടെ പറയുന്നത്.
മെഗാസ്റ്റാറിനോടുള്ള കടുത്ത ആരാധന നടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. മമ്മൂക്കയുടെ വലിയ ആരാധികയാണ് ഞാൻ. അങ്ങ് ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്ന് കണ്ടാൽ മതിയെന്ന് ചെറുപ്പം മുതലെ എല്ലാവരോടും പറയുമായിരുന്നു. ഇപ്പോൾ ഈ സിനിമയിൽ അദ്ദേഹത്തോടൊപ്പം മുഴുനീള വേഷത്തിൽ അഭിനയിക്കാൻ സാധിച്ചു. വലിയൊരു ഭാഗ്യമായി ഇതിനെ കാണുന്നു. കുട്ടനാടൻ ബ്ലോഗ് തുടങ്ങുന്നതിന് മുമ്പേ സമൂഹമാധ്യമത്തിൽ പലതരത്തിലുള്ള ഫേക്ക് ന്യൂസ് വന്ന് കണ്ടിരുന്നു.
മമ്മൂക്കയുടെ കൂടെ അനു സിത്താര നായികയായി എത്തുന്നു. അനു സിത്താരയുടെ ആഗ്രഹം സഫലമായി എന്നിങ്ങനെ. ആ സമയത്ത് ഞാൻ സേതു ചേട്ടനോട് ചോദിക്കുമായിരുന്നു ഇത് സത്യമാണോ എന്ന്. എന്നാൽ അദ്ദേഹം അന്ന് പറഞ്ഞത് സത്യമല്ല. ഫേക്ക് ന്യൂസ് ആണെന്നാണ്. ആ വാർത്ത സത്യമായെങ്കിൽ എന്ന് ഞാൻ അന്ന് ആഗ്രഹിച്ചിരുന്നു.
ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്ന് പറഞ്ഞ് സ്വയം സമാധിക്കുകയായിരുന്നു. അങ്ങനെ വാർത്ത വന്ന് കുറെ മാസങ്ങൾ കഴിഞ്ഞു. ആ വർഷത്തെ തന്റെ പിറന്നാൾ ദിവസം വന്നു. ആഗസ്റ്റ് 21 ന് ഞാൻ മമ്മൂക്കയ്ക്ക് പിറന്നാളാണെന്ന് പറഞ്ഞ് കൊണ്ട് അങ്ങോട്ട് മെസേജ് അയച്ചു. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ആശംസ കിട്ടുമല്ലോ എന്ന് വിചാരിച്ചാണ് അന്ന് മെസേജ് അയച്ചത്.
എന്നാൽ അദ്ദേഹത്തിൽ നിന്ന് വിഷ് കാണുന്നില്ല. അപ്പോൾ എനിക്ക് മമ്മൂക്കയിൽ നിന്ന് ഒരു കോൾ വന്നു. പിറന്നാൾ വിഷ് ചെയ്തിട്ട് സമ്മാനം വേണ്ടേ എന്ന് ഇങ്ങോട്ട് ചോദിച്ചു. അങ്ങനെയാണ് കുട്ടനാടൻ ബ്ലോഗ് എന്ന സിനിമ തരുന്നത്. അങ്ങനെയാണ് താൻ ആ ചിത്രത്തിന്റെ ഭാഗമാകുന്നതെന്നും ഇനു സിത്താര അഭിമുഖത്തിൽ പറയുന്നു. തന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രത്തിന്റെ അനുഭവവും നടി പങ്കുവെച്ചിരുന്നു.
എല്ലാവരെയും പോലെ ചെറിയ ടെൻഷൻ തനിക്കും ഉണ്ടായിരുന്നെന്ന് അനു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.എന്നാൽ മമ്മൂക്ക നന്നായി പിന്തുണയ്ക്കും എന്ന് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഒരുപാട് തമാശകളും രസകരമായ നിമിഷങ്ങളും ഈ സെറ്റിൽ ഉണ്ടായി. ഇനിയും ഒരുപാട് സിനിമകൾ മമ്മൂക്കയ്‌ക്കൊപ്പം ചെയ്യണമെന്നാണ് അനു സിത്താരയുടെ ആഗ്രഹം.