ലാൽജോസിന്റെ രസികൻ സിനിമയിൽ ദിലീപിനെ തേച്ചിട്ടുപോയ കരിഷ്മയെ ഓർമ്മയില്ലേ: ആ നടി ഇപ്പോൾ ഇങ്ങനെയാണ്

2589

തേപ്പുകാരികളായ കഥാപാത്രങ്ങളുള്ള നിരവധി നായകമാരാണ് മലയാളസിനിമയിൽ ഇപ്പോൾ ഉളളത്. അനുശ്രീ, സ്വാസിക എന്നിവരുടെ കഥാപാത്രങ്ങളാണ് ഇപ്പോഴും പെൺകുട്ടികൾ തേയ്ക്കുന്നതിന് സോഷ്യൽ മീഡിയയിൽ ട്രോളുകളായി എത്തുന്നത്.

എന്നാൽ ഇതിനൊക്കെയും മുൻപ് തേപ്പ് കാരിയായി വിശേഷിപ്പിക്കപ്പെട്ട ഒരു നായിക ഉണ്ട്. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ രസികൻ സിനിമയിൽ താരത്തെ തേച്ചിട്ട് പോയ നായികയെ പ്രേക്ഷകർ മറന്നു കാണാനിടയില്ല. ഹരിപ്രിയ എന്ന താരമാണ് അന്ന് കരിഷ്മ എന്ന കഥാപാത്രമായി എത്തിയത്.

Advertisements

Also Read
നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ എന്നായിരുന്നു അന്ന് മണിച്ചേട്ടൻ ചോദിച്ചത്: സാധികാ വേണുഗോപാൽ

കന്നഡ നായികയാണ് ഹരിപ്രിയ. രസികൻ സിനിമയിൽ നേരംപോക്കിന് വേണ്ടി ശിവൻകുട്ടിയെ പ്രേമിക്കുന്ന കരിഷ്മ മേനോൻ എന്ന കഥാപാത്രമായിട്ടാണ് ഹരിപ്രിയ എത്തിയത്. ദിലീപിനെ തേച്ചിട്ട് പോയ താരം ഇപ്പോൾ എവിടെയാണെന്നുള്ള ആകാംക്ഷയിലായിരുന്നുആരാധകർ.

എന്നാൽ താരം ഇപ്പോൾ കന്നഡ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ്. വർണ്ണകാഴ്ചകൾ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് ഹരിപ്രിയ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് വേറെയും ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

ജയറാം ചിത്രം തിരുവമ്പാടി തമ്പാനിലൂടെയും സുപരിചിതായാണ് താരം. ഇവരുടെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. പ്രധാനമായും തെന്നിന്ത്യൻ സിനിമകളിൽ ഈ നടി അഭിനയിച്ചിട്ടുള്ളത് 2007ൽ ഒരു തുളു ഭാഷ ചിത്രത്തിൽ നായികയായി അഭിനയിച്ചു കൊണ്ടാണ് സിനിമയിലെത്തിയത്.

അതിനുശേഷം കന്നടയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളുടെ ഭാഗമായി ബാംഗ്ലൂരിലെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച പഠിച്ചതും വളർന്നതും ചിക്കബല്ലപുരത്താണ്. ഇടക്കാലത്ത് ഹരിപ്രിയയും കുടുംബവും ബാംഗ്ലൂരിലേക്ക് താമസം മാറുകയായിരുന്നു.

Also Read
നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കു ലിവിംഗ് ടുഗദറിലെന്ന് റിപ്പോർട്ടുകൾ, താരങ്ങൾ ഉടൻ വിവാഹിതർ ആവുമെന്നും സൂചന

ബാംഗ്ലൂരിലെ വിദ്യാമന്ദിർ കോളേജിലെ ബിരുത പഠനം പൂർത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തെത്തിയ താരം പിന്നീട് അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. പഠനത്തോടൊപ്പം ഭാരത നാട്യവും ഹരിപ്രിയ അഭ്യസിച്ചിരുന്നു.

Advertisement