എന്നെ വിസ്മയിപ്പിച്ച നായകൻ ഒരാളേയുള്ളൂ പേര് മോഹൻലാൽ; മലയാളത്തിലെ പ്രശസ്ത മുൻകാല സൂപ്പർ നടിയുടെ വെളിപ്പെടുത്തൽ

8342

ശാലീന സുന്ദരിയായി എത്തി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയ്ക്ക് എക്കാലവും പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് പാർവതി. ബാലചന്ദ്രമേനോനോൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറഹ്ങിയ വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാൻ ഈ അഭിനയത്രിക്കു കഴിഞ്ഞു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികൾ, പൊന്മുട്ടയിടുന്ന താറാവ്, കിരീടം, ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ജാഗ്രത, വടക്കു നോക്കിയന്ത്രം, കമലദളം, ഡോ. പശുപതി തുടങ്ങി എത്രയോ സിനിമകളിലൂടെ ഇന്നും പാർവതി മലയാളത്തിന്റെ അഭിമാനമായി നിലകൊള്ളുകയാണ്.

Advertisements

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ജയറാമുമായി പ്രണയത്തിലാവുകയും അദ്ദേഹത്തെ വിവാഹം കഴിച്ച് അഭിനയരംഗം വിടുതയുമായിരുന്നു പാർവ്വതി. ഇപ്പോൾ മലയാളത്തിലെ മാതൃകാ താരദമ്പതികളാലണ് പാർവ്വതി.

Also Read
നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കു ലിവിംഗ് ടുഗദറിലെന്ന് റിപ്പോർട്ടുകൾ, താരങ്ങൾ ഉടൻ വിവാഹിതർ ആവുമെന്നും സൂചന

അതേ സമയം നേരത്തെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്. ഇന്നത്തെ സൂപ്പർ മെഗാ താരങ്ങൾക്കൊപ്പമാണ് ഒരുകാലത്ത് പാർവതി ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഒപ്പം അഭിനയിച്ചതിൽ ഏറെ വിസ്മയിപ്പിച്ച നടൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ പാർവതിക്കുള്ളൂ എന്നാണ് പാർവ്വതി പറയുന്നത്. അത് മറ്റാരുമല്ല മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ആണ്.

അങ്ങനെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തിൽ. മോഹൻലാൽ. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട്, ഇത്ര ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്. മമ്മൂക്കായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ കൊണ്ട്. എന്നാണ് പാർവ്വതി പറയുന്നത്.

ഒരു മാസത്തിൽ ഒരു സിനിമയെങ്കിലും അന്നൊക്കെ ഉണ്ടാവും. ഞാൻ ചോദിക്കും, മമ്മുക്കാ ബോറടിക്കുന്നില്ലേ മമ്മൂക്ക പറയും ഒരോ 30 ദിവസം കഴിയുമ്പോഴും നമ്മൾ വേറെ ഒരാളാവുകയല്ലേ. ലൈഫ് എപ്പോഴും വെറൈറ്റിയാണ് ബോറടിക്കുന്നേയില്ലെന്ന്.

Also Read
നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ എന്നായിരുന്നു അന്ന് മണിച്ചേട്ടൻ ചോദിച്ചത്: സാധികാ വേണുഗോപാൽ

അത സമയം ഇപ്പോഴുള്ള പലസിനിമകളും താൻ കാണാറുണ്ടെന്ന് പാർവതി വ്യക്തമാക്കി. ഞാൻ മിക്ക സിനിമയും കാണാറുണ്ട്. ഇപ്പോ അധികം അഭിനയം വേണ്ടാന്ന് തോന്നുന്നു. ബിഹേവ് ചെയ്ത് പോയാൽ മതിയല്ലോ. പക്ഷേ വേഷപ്പകർച്ച എന്നൊന്നില്ലേ അതും വേണ്ടേ വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കൻ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരിൽ ആർക്കു പറ്റും.

എന്നാൽ പുതിയ നടന്മാരിൽ പ്രതീക്ഷയില്ലെന്നല്ല. അവർക്ക് അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. ഇപ്പോ ഫഹദ് ചെയ്യുന്ന പോലത്തെ വേഷങ്ങൾ ഫഹദിനേ ചെയ്യാൻ പറ്റൂ. എന്തൊരു നാച്ചുറൽ ആണ്. ആ രണ്ട് കണ്ണു മതി, രണ്ടര മണിക്കൂർ സിനിമ കൊണ്ടുപോവാൻ എന്നും പറയുന്നു.

Advertisement