ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സ്വാസിക വിജയ്. നിരവധി മലയാളം സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട താരമാണ് സ്വാസിക. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്.
നടൻ സിജു വർഗീസ് നിർമ്മിച്ച് റഹ്മാൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത വാസന്തി എന്ന ചിത്രമാണ് സ്വാസിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കുറവാണ് സാഹചര്യം കാരണം റിലീസ് നീട്ടി വെച്ചതാണ്. വാസന്തി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സ്വാസിക അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ അഭിനയത്തിനാണ് സ്വാസിക വിജയിക് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചത്. ഒരുത്തി എന്ന മലയാള ചിത്രത്തിലാണ് സ്വാസിക ഇപ്പോൾ അഭിനയിച്ചു വരുന്നത്. സോഷ്യൽ മീഡിയകളിലും വളരെ സജീവമായ താരമാണ് സ്വാസിക വിജയ്.
തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സ്വാസിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വാസിക പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാരുണ്ട്. ഇപ്പോൾ സ്വാസിക പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
പിറന്നാൾ ദിനത്തോടനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പച്ച സാരിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.
നിരവധി ആളുകളാണ് താരത്തിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് കമന്റിൽ എത്തുന്നത്. പിറന്നാൾ ആഘോഷ ചിത്രങ്ങൾ കൂടെ സ്വസിക പങ്കുവെച്ചിട്ടുണ്ട്. ഇവയെല്ലാം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.