മലയാളി താരസുന്ദരി കീർത്തി സുരേഷ് ഇപ്പോൾ തെന്നിന്ത്യയിലെ പ്രിയപ്പെട്ട നായികയാണ്. സിനിമയിലേക്ക് ബാലതാരമായി എത്തിയ കീർത്തി മലയാള സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. മോഹൻലാൽ ചിത്രമായ ഗീതാഞ്ജലി ആയിരുന്നു കീർത്തിയുടെ ആദ്യ ചിത്രം.മുൻകാല നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.
പിന്നീട് നടി അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങി തമിഴിലും തെലുങ്കിലും നടി സജീവമായി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നും പിന്നീട് ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്കും പ്രിയങ്കരിയാണ് നടി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നടി സ്വന്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയകളിലും സജീവമാണ് കീർത്തി പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി സംവദിക്കാനും നടി സമയം കണ്ടെത്താറുണ്ട്.
ആരാധകരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടിയും നൽകാറുള്ള കീർത്തി. കഴിഞ്ഞ ദിവസവും പ്രേക്ഷകരോട് സംവദിക്കാൻ നടി സോഷ്യൽ മീഡിയകളിൽ എത്തി. സംവാദത്തിൽ റിലേഷനെ കുറിച്ചും പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ചുമൊക്കെ കീർത്തി സംസാരിച്ചു.
ട്വിറ്ററിലെ ക്യൂഎ സെക്ഷനിലൂടെ ആയിരുന്നു കീർത്തി ആരാധകരുമായി സംവദിച്ചത്. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ ടീം നായകൻ എംഎസ് ധോണി എന്നായിരുന്നു നടിയുടെ മറുപടി. മറ്റൊരു ആരാധകന്റെ ചോദ്യം കീർത്തിക്ക് റിലേഷൻ ഉണ്ടോ എന്നായിരുന്നു. എന്നാൽ ഇതിന് എങ്ങും തൊടാത്ത ഒരു മറുപടിയായിരുന്നു ഗോസിപ്പ് കോളങ്ങളിൽ അധികം ഇടം പിടിക്കാത്ത കീർത്തി മറുപടി പറഞ്ഞത്.
ജോലിയിൽ കമ്മിറ്റഡ് ആണെന്ന് ആയിരുന്നു നടിയുടെ മറുപടി. രസകരമായ ഇമോജിയും ഈ മറുപടിക്കൊപ്പം കീർത്തി പങ്കുവെച്ചു.കീർത്തിയുടെ അടുത്ത സുഹൃത്തായ സാമന്തയെ കുറിച്ചും ആരാധകർ ചോദിച്ചു.സാമന്തയെ കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ തികയില്ല എന്നായിരുന്നു കീർത്തിയുടെ മറുപടി.
തന്റെ പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചും കീർത്തി സുരേഷ് പറഞ്ഞു.
ദോശയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമെന്ന് കീർത്തി പറഞ്ഞു. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും സഞ്ചരിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കീർത്തി പറഞ്ഞു. ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ വളരെ പക്വതയോടെയാണ് നടി മറുപടി നൽകിയത്. തെറ്റുകൾ അളക്കാൻ കഴിയില്ലെന്നും എന്തായാലും പശ്ചാത്തപിക്കരുതെന്നും അവ എപ്പോഴും തന്നെ പഠിപ്പിക്കുന്നു എന്നും നടി വ്യക്തമാക്കുന്നു.