അന്യഭാഷക്കാരി ആണെങ്കിലും ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായകയായിരുന്നു റോമ. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി ഒട്ടുമിക്ക യുവ താരങ്ങളുടേയും നായികയായി തിളങ്ങിയ റോമ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു.
റോഷൻ ആൻഡ്രൂസ് പുതിമുഖങ്ങളായ യുവനിരയെ വെച്ച് ഒരുക്കിയ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു റോമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ എത്തുന്നതിനു മുൻപ് തന്നെ താരം തെലുങ്കിലും തമിഴിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
2006 ൽ മലയാള സിനിമയിൽ എത്തിയ താരം 2012 വരെ സജീവ സാന്നിധ്യം ആയിരുന്നു. ശേഷം ഓരോ വർഷത്തെ ഇടവേളകൾ എടുത്തിട്ടാണ് രണ്ടു ചിത്രത്തിൽ കൂടി അഭിനയിച്ചത്. പിന്നീട് കുറെ നാൾ താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇത്ര വർഷം സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ ഉണ്ടായ കാരണം തുറന്നു പറയുകയാണ് റോമ ഇപ്പോൾ.
സിനിമയിൽ തന്നെ തേടി എപ്പോഴും സ്ഥിരം വേഷങ്ങൾ മാത്രം ആണ് എത്തിയിരുന്നത്. അച്ചായത്തി, ഗ്ലാമർ കാമുകി വേഷങ്ങൾ ആണ് താൻ അഭിനയിച്ചവയിൽ കൂടുതൽ.
ഒരേ കാറ്റഗറിയിൽ ഉള്ള വേഷങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നപ്പോൾ മടുപ്പ് തോന്നിയെന്നും അത് കൊണ്ടാണ് ഒരു ഇടവേള എടുത്ത് സിനിമയിൽ നിന്നും മാറി നിന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ റോമാ പറഞ്ഞത്. സൂപ്പർസ്റ്റാറുകൾക്കൊപ്പം പോലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ താൻ നിഷേധിച്ചുവെന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കാഞ്ഞതിനാലാണ് അത്തരം അവസരങ്ങളോടെ നോ പറഞ്ഞതെന്നും താരം പറഞ്ഞു.
അതേ സമയം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യം ആയിരുന്നു. താരം സുഹൃത്തുക്കൾക്കൊപ്പം നൈറ്റ് പാർട്ടിയിലും മറ്റും അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അക്ഷയ് രാധ കൃഷ്ണൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നവാഗത സംവിധായകാൻ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിൽ വീണ്ടും സിനിമയിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് റോമ ഇപ്പോൾ. ആദ്യ സമയത്ത് തനിക്ക് ലഭിച്ച അതെ സ്‌നേഹവും പ്രാർത്ഥനയും തന്റെ രണ്ടാം തിരിച്ചു വരവിലും നൽകണമെന്നും റോമ ആരാധകരടോയ് അഭ്യർത്ഥിക്കുന്നു.