മലയാളികളായ മനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സീരിയൽ നടിയാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു. നാമം ജപിക്കുന്ന വീട് എന്ന സീരിയലിലാണ് താരമിപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.
അടുത്തിടെയാണ് താരം വിവാഹിതയായത് എന്നാൽ പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീട്ടുകാർ എതിർത്ത പ്രണയ വിവാഹമായിരുന്നു സ്വാതിയുടേത്. പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടന്നത്.
അപ്പോഴേക്കും ലോക്ഡൗൺ വന്നു കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു. അങ്ങനെയാണ് മേയ് 29ന് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞിരുന്നു.
ഇപ്പോളിതാ പുതിയ പ്രൊജക്ടിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം, സിനിമയിലേക്ക് അവസരം ലഭിച്ചാൽ ചെയ്യാനാഗ്രഹമുണ്ട്. യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റന്റായാണ് ഡിഗ്രി ചെയ്യുന്നത്. കോളേജ് ലൈഫ് മിസ്സ് ചെയ്യുന്നതിൽ സങ്കടമുണ്ട്. പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടമാണെന്നും സ്വാതി പറയുന്നു.
ലക്ചറർ ആവാനിഷ്ടമാണ്, ആൺ കുഞ്ഞിനെ ഭയങ്കര ഇഷ്ടമാണ്, കുഞ്ഞിലേ മുതലേ തന്നെ ആൺകുട്ടികളെ ഒരുപാടിഷ്ടമാണ് എന്റെ മാതാവ് ചെയ്തുകൊണ്ടിരിക്കുകയാണ് ഭർത്താവ്. പുതിയ പ്രൊജക്ടൊക്കെ വരുന്ന സമയത്ത് അദ്ദേഹത്തോട് പറയാറുണ്ട്. എന്റെ കാര്യത്തിൽ അങ്ങനെ അധികം പുള്ളി ഇടപെടാറില്ല.
നാമം ജപിക്കുന്ന വീടിനെ കുറിച്ചും താരം വാചാലയായി. വിവാഹത്തിന് മുൻപായിരുന്നു ഈ പ്രൊജക്ട് ഏറ്റെടുത്തത്. ഈ സീരിയലിന്റെ നിർമ്മാതാവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ധൈര്യമായി ജോയിൻ ചെയ്തോളാനായിരുന്നു പറഞ്ഞതെന്നും സ്വാതി പറഞ്ഞിരുന്നു. ലോക്ഡൗണിന് മുൻപ് ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോഴാണ് സംപ്രേഷണം തുടങ്ങിയത്.
അടുത്തിടെയായാണ് ഈ പരമ്പര തുടങ്ങിയത്. ഭ്രമണം കഴിഞ്ഞപ്പോൾത്തന്നെ ഈ സീരിയലിലേക്ക് ജോയിൻ ചെയ്തിരുന്നു. ലോക്ക്ഡൗൺ കാരണം സീരിയലിന്റെ സംപ്രേഷണം നീണ്ടുപോവുകയായിരുന്നു.
ഈ സമയത്ത് വേറെ പ്രൊജക്ടുകളൊന്നും ഏറ്റെടുത്തിരുന്നില്ലെന്നും സ്വാതി പറയുന്നു.
ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സ്വാതി വിശേഷങ്ങൾ പങ്കുവെച്ചത്. ഭ്രമണം തീരും മുൻപായാണ് ഈ സീരിയലിന്റെ കഥ കേട്ടത്. ഒരേ സമയത്ത് ഒന്നിലധികം പ്രൊജക്ട് ചെയ്യുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. ഹരിതയിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ആരതി.
അന്നുണ്ടായ നെഗറ്റീവ്സൊക്കെ പോസിറ്റീവാക്കി മാറ്റണം. തികച്ചും പോസിറ്റീവായ കഥാപാത്രമാണ് ആരതി. വീടിന്റെ നെടുംതൂണായ കഥാപാത്രമാണ് ആരതി. സന്തുഷ്ടകരമായ കുടുംബമാണ്. കുടുംബത്തിൽ വരുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ തീർക്കാൻ മുന്നിട്ടിറങ്ങുന്നത് ആരതിയാണ്.
ബോൾഡായിട്ടുള്ള കഥാപാത്രമാണ്. ഭ്രമണത്തിലെ ഹരിത തുടക്കത്തിൽ നെഗറ്റീവിൽ നിന്നും പിന്നീട് പോസിറ്റീവായി മാറിയതാണ്. ഹരിതയെ സ്വീകരിച്ച പോലെ തന്നെ ആരതിയേയും സ്വീകരിക്കണമെന്നും താരം പറയുന്നു.