അമ്മായിയമ്മയെ ചേർത്ത് പിടിച്ച് സുപ്രിയയും പൂർണിമയും, മല്ലിക സുകുമാരന്റെ പിറന്നാൾ അടിപൊളിയാക്കി മക്കളും മരുമക്കളും കൊച്ചുമക്കളും

259

മലയാളി സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലികേ സുകുമാരന്റേത്. മലയാള സിനിമയുടെ യൂത്ത് ഐക്കൺ പൃഥ്വിരാജും സഹോദരൻ ഇന്ദ്രജിത്തും വേറെ വേറെയാണ് താമസം എങ്കിലും ഇടയ്ക്കിടെ ഇവർ ഒത്തുകൂടാറുണ്ട്. മക്കളും മരുമക്കളും ചെറുമക്കളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുകയാണ് മല്ലിക സുകുമാരൻ.

ഇന്ന് താരത്തിന്റെ 66ാം പിറന്നാളാണ്. അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തുകയാണ് മക്കളും മരുമക്കളുമെല്ലാം.എന്റെ ക്രൈം പാർട്ണർക്ക് ജന്മദിനാശംസകൾ. ഏറ്റവും സ്മാർട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങൾ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നാണ് പൂർണിമ കുറിക്കുന്നത്.

Advertisements

ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകൾ നേർന്നിരിക്കുന്നത്. പൂർണിമയ്ക്കും പൃഥ്വിരാജിനും പിറകെ ഇന്ദ്രജിത്തും സുപ്രിയയുമെല്ലാം അമ്മയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. അമ്മയ്ക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചാണ് പിറന്നാൾ ആശംസകൾ. രസകരമായ ഒരുവീഡിയോയും പൂർണിമ പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തിലെ റോൾ മോഡലാണ് തനിക്ക് മല്ലിക സുകുമാരൻ എന്ന് മുൻപൊരിക്കൽ പൂർണിമ പറഞ്ഞിരുന്നു. കൈനിക്കര മാധവൻപിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര്.

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.

തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്. കെകെ രാജീവിന്റെ ‘പെയ്തൊഴിയാതെ’ എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്.

ഇന്ദുമുഖി ചന്ദ്രമതി തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പിപി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു. ദോഹയിൽ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോൾ.

സ്‌പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണു മൊക്കെയാണ് മല്ലിക സുകുമാരൻ. തിരക്കിനിടയിലും മക്കളെ കാണാനായി ഓടിയെത്താറുണ്ട് മല്ലിക. മക്കൾ അരികിലില്ലാത്തതിന്റെ വിഷമവും താരം പങ്കുവയ്ക്കാറുണ്ട്.

Advertisement