ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് തുടക്കമിട്ട് പിന്നീട് മലയാള സിനമയിലെ ആക്ഷൻ ഹീറോയായ സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് സുരേഷ് ഗോപി. കളിയാട്ടം എന്ന സിനിമയിലൂടെ ഭരത് അവാർഡ് വരെ നേടിയെടുത്ത സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങൾ മലയാള സിനിമാ ആരാധകർക്ക് എന്നും ആവേശം പകരുന്നതാണ്.
സിനിമയ്ക്ക പിറകേ രാഷ്ട്രീയത്തിലും സജീവമായ സുരേഷ് ഗോപി ഇപ്പോൾ ബിജെപിയുടെ രാജ്യസഭാ എംപി കൂടിയാണ്. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹം ഇടക്കാലത്ത് അഭിനയരംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തുവെങ്കിലും വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.
ദുൽഖർ സൽമാൻ നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ഈ സിനിമയിൽ ഒരു റിട്ടേർഡ് കേണലായിട്ടാണ് സുരേഷ് ഗോപി അഭിനയിച്ചത്. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയിൽ പഴയകാല നായിക ശോഭനയായിരുന്നു സുരേഷ് ഗോപിയുടെ നായകയായി എത്തിയത്.
അതേ സമയം താൻാൻ അഭിനയിച്ച ചിത്രങ്ങൾ ടിവിയിൽ താൻ കാണാറില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എത്ര തവണ വന്നാലും ഞൻ കാണുമെന്നും സുരേഷ് ഗോപി പറയുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം കുറഞ്ഞത് 20 തവണ ഞാൻ കണ്ടിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. അത് പോലെ ജയസൂര്യയുടെ കോക്ക് ടൈലും എനിക്ക് പ്രിയപ്പെട്ട ചിത്രമാണ്. എന്റെ സിനിമകൾ തിയേറ്ററിൽ ആണ് ഞൻ കൂടുതലും കാണാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചുവരവിൽ വീണ്ടും സജീവമായ സുരേഷ് ഗോപി നായകനാകുന്ന കനൽ, ഒറ്റകൊമ്പൻ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. അതേ സമയം സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന മെഗാസ്റ്റാറും സുരേഷ് ഗോപിയും ഇടക്കാലത്ത് പരസ്പരം മിണ്ടാത്ത തരത്തിൽ പിണക്കിത്തിലായിരുന്നു.
എന്നാൽ അടുത്തിടെ ഇവർ വീണ്ടും പിണക്കംമറന്ന് ഒന്നിച്ചു എന്നത് വലിയ വാർത്തയായിരുന്നു. ഒരു കല്യാണ ചടങ്ങിനെത്തിയ ഇരുവരും അവിടെ വെച്ച് പരസ്പരം കൈകൊടുത്ത് പിണക്കം അവസാനിപ്പിക്കുകയായിരുന്നു.
Also Read
പുതിയ അതിഥി എത്തി, സന്തോഷ വാർത്ത അറിയിച്ച് എലീന പടിക്കൽ, ആശംസകളുമായി ആരാധകർ