നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ എന്ന് ആ അമ്മൂമ്മ തലയിൽ കൈവെച്ച് പ്രാകി: സീരിയലിലെ വില്ലത്തി വേഷം വരുത്തിവെച്ച വിനയെക്കുറിച്ച് കാർത്തിക

178

ഏതാണ്ട് ഇരുപത്തിയെട്ട് വർഷമായി സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടി കാർത്തിക. 1992 ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സീരിയൽ രംഗത്തേക്ക് കാലെുത്ത് വെച്ച താരമാണ് കാർത്തിക.
പതിമൂന്ന് എപ്പിസോഡ് സീരിയലുകളുടെ കാലത്താണ് കാർത്തിക നായികയായി എത്തിയത്.

മലയാളം ടെലിവിഷൻ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ വംശത്തിലും അഭിനയിച്ചിട്ടുണ്ട് താരം. ഇതിനോടകം നാനൂറോളം സീരിയലുകൾ ചെയ്തിട്ടുള്ള കാർത്തിക പതിമൂന്നോളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

അതേ സമയം സീരിയലുകലിൽ പോസിറ്റീവ് കഥാപാത്രമായി മാത്രമല്ല നെഗറ്റീവ് കഥാപാത്രമായും താനെത്താറുണ്ടെന്ന് താരം പറയുന്നു. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും കാർത്തിക തുറന്നുപറഞ്ഞിരുന്നു. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.

ഒരു ശിവരാത്രി ദിവസം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ തൊഴാൻ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ എന്ന് തലയിൽ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാൻ ഞെട്ടിപ്പോയി അമ്മുമ്മ എന്നെ വിടാൻ ഭാവമില്ല എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്. അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി.

അയ്യോ അത് അഭിനയമല്ലേ അമ്മേ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല. കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാൻ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കിൽ അവർ ഉറപ്പായും എന്നെ തല്ലിയേനെ. ഈ വിധത്തിൽ മോശവും നല്ലതുമായ പ്രതികരണങ്ങൾ നേരിട്ടും അല്ലാതെയും കിട്ടിയിട്ടുണ്ട്.

ഭ്രമണത്തിലെ ദീപഅപ്പച്ചി എനിക്ക് പ്രേക്ഷകരുടെ വലിയ സ്‌നേഹം അറിയാനായ ക്യാരക്ടറാണ്. ഇതുപോലൊരു അപ്പച്ചിയെ കിട്ടിയെങ്കിലെന്ന് പ്രേക്ഷകർ പറഞ്ഞു കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ഭ്രമണത്തിലെ അപ്പച്ചിക്ക് ശേഷം ഇപ്പോൾ ജീവിതനൗകയിലും അപ്പച്ചിയാണ്.

പക്ഷെ ഇതിൽ നെഗറ്റീവ് ഷെയ്ഡുള്ള അപ്പച്ചിയാണ്. പുതിയ തലമുറയ്ക്ക് ഇത് ക്യാരക്ടറാണെന്ന നല്ല ബോധ്യമുണ്ട്, പഴയ തലമുറയിലെ ചിലരാണ് ക്യാരക്ടറിനെ റിയലായി കണ്ട് പ്രതികരിക്കുന്നത്. ചില നേരത്ത് നമ്മുടെ കഥാപാത്രത്തോട് നമുക്ക് തന്നെ ദേഷ്യം തോന്നാറുണ്ട്. അന്നേരം നല്ലൊരു ക്യാരക്ടർ ചെയ്യാൻ വല്ലാതെ കൊതി തോന്നും.

അഭിനയം തൊഴിലായതു കൊണ്ട് കിട്ടുന്നതെല്ലാം നമുക്ക് ചെയ്യേണ്ടി വരും. പ്രേക്ഷകർ മോശം പറഞ്ഞാലും അത് ക്യാരക്ടറിനോടുള്ള അവരുടെ പ്രതികരണമാണെന്ന് ബോധ്യമുള്ളതിനാൽ പ്രശ്‌നമില്ല. പൊതുവെ പ്രേക്ഷകർക്ക് നമ്മളെ പോസിറ്റീവായ ക്യാരക്ടറിൽ കാണാനാണ് ഇഷ്ടമെന്നും കാർത്തിക പറയുന്നു.

Advertisement