വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് സിദ്ധീക്. സഹനടനായും, ഹാസ്യ നടനായും, നായകനായും വില്ലനായും സ്വഭാവ നടനായും എല്ലാം തിളങ്ങുന്ന ഒരു തകർപ്പൻ അഭിനേതാവാണ് അദ്ദേഹം എന്ന് നിസംശയം പറയാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്.
ഇപ്പോഴും അഭിനേതാവും നിർമ്മാതാവുമൊക്കെയായി മലയാള സിനിമയിൽ സജീവമാണ് സിദ്ദിഖ്. ആ നേരം അൽപ്പദൂരമെന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ദിഖിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ഇൻ ഹരിഹർ നഗറിൽ അഭിനയിച്ചതോടെയായിരുന്നു താരത്തിന്റെ അഭിനയ ജീവിതം മാറി മറിഞ്ഞത്. ഇതിന് ശേഷമായി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
സൂപ്പർതാരങ്ങൾ അടക്കമുള്ള മലയാളത്തിലെ എല്ലാ താരങ്ങളുമായും സംവിധായകരുമായും അടുത്ത സൗഹൃദമുണ്ട് സിദ്ദിഖിന്. ഇടയ്ക്ക് അദ്ദേഹം താരങ്ങളെയെല്ലാം വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു വില്ലൻ വില്ലൻ വേഷം ചോദിച്ച് വാങ്ങിയ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിദ്ധീഖ്.
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ആഗസ്റ്റ് 15 ലെ കാര്യത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധീഖ് ഇക്കാര്യം പറഞ്ഞത്. ആഗസ്റ്റ് 15 ൽ
ഡിവൈഎസ്പി പെരുമാൾ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
ബോക്സോഫീസിൽ നിന്നും മികച്ച നേട്ടമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ആഗസ്റ്റ് 1 എന്ന സൂപ്പർഹിറ്റിന്റെ രണ്ടാം ഭാഗമായാണ് ഷാജി കൈലാസ് ഈ ചിത്രമൊരുക്കിയത്. മുഖ്യമന്ത്രിയുടെ കൊലപാതക ശ്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു സിദ്ദിഖ് എത്തിയത്.
ഈ വേഷം താൻ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് താരം പറയുന്നു. ഓഗസ്റ്റ് പതിനഞ്ചിലെ വില്ലൻ വേഷം തമിഴിൽ നിന്ന് ഒരു നടനെ കൊണ്ട് ചെയ്യിക്കാനായിരുന്നു തീരുമാനം. പക്ഷേ എനിക്ക് ആ വേഷം ചെയ്യാൻ അത്രത്തോളം ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഷാജിയോട് പറഞ്ഞു, തമിഴിൽ നിന്ന് അങ്ങനെയൊരു നടനെ കൊണ്ട് വരേണ്ട ഇവിടെ ഞങ്ങളെപോലെയുള്ളവർ അങ്ങനെയുള്ള വേഷങ്ങൾ ചെയ്യുമല്ലോ.
ആ വേഷം എനിക്ക് നൽകിയാൽ നിങ്ങൾ പറയുന്ന പ്രതിഫലം നൽകിയാൽ മതിയെന്ന് ഞാൻ അതിന്റെ നിർമ്മതാവിനോട് പറഞ്ഞു. മറിച്ച് നിങ്ങൾ പറയുന്ന വേഷം ഞാൻ ചെയ്യണമെങ്കിൽ ഞാൻ പറയുന്ന പ്രതിഫലം തരേണ്ടി വരുമെന്ന് പറഞ്ഞു. അങ്ങനെ തന്ത്രപരമായ ഒരു നീക്കത്തിലൂടെയാണ് ഓഗസ്റ്റ് പതിനഞ്ചിലെ ആ വേഷം ഞാൻ സ്വന്തമാക്കിയത്.
2011 ലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് എം മണിയായിരുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാർ, മേഘ്ന രാജ്, സായ് കുമാർ, ശ്വേത മേനോൻ, ലാലു അലക്സ്, ബാലചന്ദ്രൻ ചുള്ളിക്കാട്, തലൈവാസൽ വിജയ്, ബിജു പപ്പൻ, മധു, ചാലി പാല, കൃഷ്ണ, അംബിക മോഹൻ, മായാമൗഷ്മി, രശ്മി ബോബൻ തുടങ്ങി വൻതാര നിരയായിരുന്നു ഈ ചിത്രത്തിനായി അണിനിരന്നത്.